ആറ് ജീവനക്കാർക്ക് കോവിഡ്; നോയ്ഡയിലെ ഓപ്പോ ഫാക്ടറി അടച്ചു

ആറ് ജീവനക്കാർക്ക് കോവിഡ്; നോയ്ഡയിലെ ഓപ്പോ ഫാക്ടറി അടച്ചു
ആറ് ജീവനക്കാർക്ക് കോവിഡ്; നോയ്ഡയിലെ ഓപ്പോ ഫാക്ടറി അടച്ചു

നോയ്ഡ: ചൈനീസ് സ്മാര്‍ട്‌ ഫോണ്‍ ബ്രാന്റായ ഓപ്പോയുടെ ഗ്രേറ്റര്‍ നോയ്ഡയിലുള്ള ഫാക്ടറിയില്‍ ആറ് ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ജീവനക്കാരോടെല്ലാം വീട്ടില്‍ കഴിയാന്‍ കമ്പനി നിര്‍ദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. 

മറ്റൊരു സ്മാര്‍ട്‌ ഫോണ്‍ ബ്രാന്റായ വിവോയ്ക്ക് വേണ്ടി നോയ്ഡയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ജോലി ചെയ്യുന്ന പുറത്തു നിന്നുള്ള രണ്ട് തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. എന്നാല്‍ ഇത് വിവോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. വിവോയുടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യൂണിറ്റ് ഇവിടെ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് ഉള്ളത്. 

മെയ് എട്ട് മുതല്‍ ഓപ്പോ, വിവോ പോലുള്ള സ്മാര്‍ട് ‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ 30 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. പതിനായിരത്തോളം ജീവനക്കാരുള്ള നോയ്ഡയിലെ ഓപ്പോ ഫാക്ടറിയില്‍ 3000 ഓളം ജീവനക്കാരാണ് സമയ ക്രമീകരണാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com