ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കാന്‍ നടപടി ; 12 ചാനലുകള്‍ക്ക് കൂടി അനുമതി

ഇ പാഠശാലയില്‍ 200 പുതിയ പുസ്തകങ്ങള്‍ കൂടി ചേര്‍ത്തതായും ധനമന്ത്രി പറഞ്ഞു
ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കാന്‍ നടപടി ; 12 ചാനലുകള്‍ക്ക് കൂടി അനുമതി

ന്യൂഡല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്ക് ചാനലുകള്‍ വഴി വിദ്യാഭ്യാസ പരിപാടികള്‍. 12 പുതിയ വിദ്യാഭ്യാസ ചാനലുകള്‍ക്ക് അനുമതി നല്‍കിയതായി കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഇതിനായി ഡിടിഎച്ച് സേവനദാതാക്കളുമായി കൈകോര്‍ത്തു. നാലുമണിക്കൂര്‍ സ്വയംപ്രഭാ ഡിടിഎച്ച് സംപ്രേഷണം. ഇ പാഠശാലയില്‍ 200 പുതിയ പുസ്തകങ്ങള്‍ കൂടി ചേര്‍ത്തതായും ധനമന്ത്രി പറഞ്ഞു. ദീക്ഷ എന്ന പേരില്‍ ഡിജിറ്റല്‍ വിദ്യാ പ്ലാറ്റ്‌ഫോം ആരംഭിക്കും. ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകാര്‍ക്കായി ഓരോ ക്ലാസ്സിനും ഓരോ ടിവി ചാനല്‍ തുടങ്ങും.

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രത്യേക ഇ പാഠ്യപദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. നേരത്തെ പൊതുജനാരോഗ്യ രംഗത്ത് 15,000 കോടി രൂപയുടെ പദ്ധതികല്‍ നടപ്പാക്കിയതായി കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. 11.08 കോടി രൂപയുടെ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകള്‍ കോവിഡ് പ്രതിരോധത്തിനായി നല്‍കി. എല്ലാ ജില്ലാ ആശുപത്രികളിലും പകര്‍ച്ചവ്യാധി ചികില്‍സാ ബ്ലോക്കുകള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ അവസാനഘട്ട പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി നിര്‍മ്മല സീതാരാമന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com