കോവിഡ് വ്യാപനം അതിരൂക്ഷം : മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ  എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1606 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്
കോവിഡ് വ്യാപനം അതിരൂക്ഷം : മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി


മുംബൈ: രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്ര ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. രാജ്യത്തെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് കോവിഡ് രോഗബാധ ദിനംപ്രതി കൂടിവരുന്ന സാഹചര്യം പരിഗണിച്ചാണ്  സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തീരുമാനിച്ചത്.

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ  എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1606 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 30706 ആയി. ഇന്ന് 67 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. സംസ്ഥാനത്ത് ഇതുവരെ 7088 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് അറിയിച്ചു.

മഹാരാഷ്ട്രയില്‍ ഇതിവരെ കോവിഡ് ബാധിച്ച് 1135 പേരാണ് ഇതുവരെ മരിച്ചത്. മുംബൈ നഗരത്തില്‍ മാത്രം രോഗികളുടെ  എണ്ണം 18000 കടന്നു.നഗരത്തില്‍ 41 പേര്‍ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയില്‍ ഏതാനും നഗരങ്ങളില്‍ നിയന്ത്രണം തുടരാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഗുജറാത്തില്‍ രോഗികളുടെ എണ്ണം 10000കടന്നു.ഇന്ന് 348 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തില്‍ ആകെ രോഗികളുടെ എണ്ണം 10989 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com