നാട്ടിലെത്താൻ ട്രെയിൻ ടിക്കറ്റ് വേണോ; എങ്കിൽ ക്വാറന്റൈൻ നിർബന്ധം; നിലപാട് കടുപ്പിച്ച് റെയിൽവേ

നാട്ടിലെത്താൻ ട്രെയിൻ ടിക്കറ്റ് വേണോ; എങ്കിൽ ക്വാറന്റൈൻ നിർബന്ധം; നിലപാട് കടുപ്പിച്ച് റെയിൽവേ
നാട്ടിലെത്താൻ ട്രെയിൻ ടിക്കറ്റ് വേണോ; എങ്കിൽ ക്വാറന്റൈൻ നിർബന്ധം; നിലപാട് കടുപ്പിച്ച് റെയിൽവേ

ന്യൂഡല്‍ഹി: എത് സംസ്ഥാനത്തേക്കാണോ യാത്ര ചെയ്യുന്നത് അവിടെയുള്ള ക്വാറന്റൈൻ നിബന്ധനകള്‍ അംഗീകരിക്കുന്നവരെ മാത്രമേ സ്‌പെഷ്യല്‍ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കൂവെന്ന് ഐആര്‍സിടിസി. കഴിഞ്ഞ ദിവസം ബം​ഗളൂരുവിലേക്ക് പോയ ട്രെയിനിലെ യാത്രക്കാര്‍ ക്വാറന്റൈനിൽ പ്രവേശിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് കർശന നിബന്ധനയുമായി ഐആര്‍സിടിസി രംഗത്തെത്തിയത്. 

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ നിബന്ധന സംബന്ധിച്ച പോപ് അപ്പ് വരും. ഈ നിബന്ധനകള്‍ താന്‍ വായിച്ചുവെന്നും ഇത് അംഗീകരിക്കുകയും പാലിക്കുകയും ചെയ്യുന്നുവെന്നും സമ്മതിക്കുന്നതായി ക്ലിക്ക് ചെയ്താല്‍ മാത്രമേ ഇനി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. 

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നെത്തിയ അമ്പതോളം പേരടങ്ങിയ സംഘമാണ് ബംഗളൂരുവില്‍ ക്വാറന്റൈനില്‍ പോകാന്‍ തയ്യാറാകാതിരുന്നത്. ഇവര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ബഹളം വെക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് 15 ഓളം പേരെ റെയില്‍വേക്ക് തിരിച്ചയക്കേണ്ടി വന്നു. ഇതിന് പിന്നാലെയാണ് റെയിൽവേയുടെ നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com