പൊതുപരിപാടികള്‍ക്ക് പൂര്‍ണ നിയന്ത്രണം; ബാര്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ തുറക്കില്ല; ഇളവുകള്‍ ഇങ്ങനെ

വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം
പൊതുപരിപാടികള്‍ക്ക് പൂര്‍ണ നിയന്ത്രണം; ബാര്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍ തുറക്കില്ല; ഇളവുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: നാലാം ഘട്ട ലോക്ക്ഡൗണിന്റെ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. മേയ് 17 മുതല്‍ മേയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍ കാലയളവ്. ഇക്കാലളവില്‍ ആഭ്യന്തരഅന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ആഭ്യന്തര മെഡിക്കല്‍ സര്‍വീസുകള്‍, എയര്‍ ആംബുലന്‍സുകള്‍, സുരക്ഷാനടപടികളുടെ ഭാഗമായിട്ടുള്ളവ എന്നിവയ്ക്ക് ഇളവുകളുണ്ടാകും.

മെട്രോ റെയില്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. സ്‌കൂള്‍, കോളേജുകള്‍, വിദ്യാഭ്യാസപരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല. ഓണ്‍ലൈന്‍വിദൂര പഠനക്രമം തുടരും. ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല. സിനിമ തിയേറ്റര്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.
രാത്രിയാത്രയ്ക്ക് കര്‍ശന നിയന്ത്രണം. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു മണിവരെ അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളു.

65 വയസിന് മുകളിലുളളവര്‍, ഗര്‍ഭിണികള്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ ആശുപത്രി ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.
കണ്ടയിന്റ്‌മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. അത്യാവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കു. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം

എല്ലാ സംസ്ഥാനങ്ങളും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുടെ അന്തര്‍ സംസ്ഥാന യാത്ര തടയരുത്. ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com