മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി; മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാടും

മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്
മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി; മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാടും

ചെന്നൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. കോവിഡ് വ്യാപനം പതിനായിരം കടന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

കടുത്തനിയന്ത്രണങ്ങള്‍ തുടരനാണ് സര്‍ക്കാരിന്റെ തീരുമാനം. 37ജില്ലകളിലെ 12 ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറെയും ഈ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. മൂന്നാംഘട്ടത്തിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അതേ രീതിയില്‍ തുടരും. മറ്റ് ജില്ലകളില്‍ നേരിയ ഇളവുണ്ട്. ജില്ലകളില്‍ യാത്ര ചെയ്യാന്‍ പാസ് ആവശ്യമില്ല. എന്നാല്‍ പൊതുഗതാഗതം ആരംഭിക്കില്ല. നഗരങ്ങളിലെ വ്യവസായ മേഖലകളില്‍ അന്‍പത് ശതമാനം ആളുകളെ വെച്ച് ജോലി തുടരാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. 

രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയും ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയിരുന്നു. രാജ്യത്തെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കേയാണ് ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് കോവിഡ് രോഗബാധ ദിനംപ്രതി കൂടിവരുന്ന സാഹചര്യം പരിഗണിച്ചാണ് സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തീരുമാനിച്ചത്.

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1606 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 30706 ആയി. ഇന്ന് 67 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. സംസ്ഥാനത്ത് ഇതുവരെ 7088 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യവകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com