യോഗി ആദിത്യനാഥ് അനുമതി നല്‍കി;  പ്രിയങ്കയുടെ ആയിരം ബസുകള്‍ക്ക് തൊഴിലാളികളെ കൊണ്ടുവരാം

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഉത്തര്‍പ്രദേശിലെ തൊഴിലാളികളെ കൊണ്ടുവരാന്‍ പ്രിയങ്ക ഗാന്ധിക്ക് ആയിരം ബസുകള്‍ക്ക് അനുമതി നല്‍കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
യോഗി ആദിത്യനാഥ് അനുമതി നല്‍കി;  പ്രിയങ്കയുടെ ആയിരം ബസുകള്‍ക്ക് തൊഴിലാളികളെ കൊണ്ടുവരാം

ലഖ്‌നോ: മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഉത്തര്‍പ്രദേശിലെ തൊഴിലാളികളെ കൊണ്ടുവരാന്‍ പ്രിയങ്ക ഗാന്ധിക്ക് ആയിരം ബസുകള്‍ക്ക് അനുമതി നല്‍കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന തൊഴിലാളികളെ കൊണ്ടുവരാന്‍ ആയിരം ബസുകള്‍ ഒരുക്കാമെന്നും അവയുടെ ചെലവ് വഹിക്കാമെന്നും കാട്ടി കഴിഞ്ഞ ദിവസം പ്രിയങ്ക യോഗി ആദിത്യനാഥിന് കത്ത് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് നടപടി. 

നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ യാത്രാമധ്യേ അപകടങ്ങളിലും മറ്റും പെടുന്നതും മരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക യോഗി ആദിത്യനാഥിന് കത്തയച്ചത്. ബസുകളുടെ യാത്രാ ചിലവ് കോണ്‍ഗ്രസ് വഹിക്കുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

ഞായറാഴ്ച 500 ബസുകള്‍ ഏര്‍പ്പെടുത്തിയെങ്കിലും യുപി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. സ്വന്തം നാട്ടിലേക്കെത്താന്‍ വാഹനസൗകര്യം ലഭിക്കാതെ പൊരിവെയിലത്ത് കുഞ്ഞുങ്ങളുമായി നടന്നലയുന്ന തൊഴിലാളികളെ സഹായിക്കാന്‍ നടത്തിയ ശ്രമത്തിന് അനുമതി നല്‍കാത്ത ബിജെപി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com