സിബിഎസ്ഇ പരീക്ഷകള്‍ ജൂലൈയില്‍ ; പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ മാറ്റിവെച്ച  പരീക്ഷകള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ നടക്കും
സിബിഎസ്ഇ പരീക്ഷകള്‍ ജൂലൈയില്‍ ; പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച സിബിഎസ്ഇ പരീക്ഷകള്‍ ജൂലൈ മാസത്തില്‍ നടക്കും. സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ മാറ്റിവെച്ച ശേഷിക്കുന്ന പരീക്ഷകള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ നടക്കും. 10, 12 ക്ലാസ്സുകളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തീയതിയാണ് പ്രഖ്യാപിച്ചത്. 

12-ാം ക്ലാസ്സുകാരുടെ അവശേഷിക്കുന്ന പരീക്ഷകള്‍ ജൂലെ ഒന്നു മുതല്‍ 15 വരെ നടത്താന്‍ നിശ്ചയിച്ചതായി കേന്ദ്ര മാനവവിഭവവകുപ്പ് മന്ത്രി രമേഷ് പൊഖ്‌റിയാല്‍ നിഷാങ്ക് അറിയിച്ചു. 29 പേപ്പറുകളിലെ പരീക്ഷയാണ് ഇനി നടക്കാനുള്ളത്. 

12-ാം ക്ലാസ്സുകാരുടെ 12 പരീക്ഷകള്‍ രാജ്യവ്യാപകമായി നടത്തുന്നതാണ്. അതേസമയം പത്താംക്ലാസ്സുകാരുടെ ആറു പരീക്ഷകള്‍ ഡല്‍ഹി, വടക്കു കിഴക്കന്‍ മേഖല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ്.

12-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ബിസിനസ് സ്റ്റഡീസ്, ജ്യോഗ്രഫി, ഹിന്ദി, ഹിന്ദി ( ഇലക്ടീവ്) ഹോം സയന്‍സ്, സോഷ്യോളജി, കംപ്യൂട്ടര്‍ സയന്‍സ് (ഓള്‍ഡ്) കംപ്യൂട്ടര്‍ സയന്‍സ് ( ന്യൂ), ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ് ( ഓള്‍ഡ്), ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ് ( ന്യൂ), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോടെക്‌നോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com