ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home ദേശീയം

സമാജ് വാദി പാർട്ടി നേതാവിനേയും മകനേയും വെടിവെച്ച് കൊന്നു; ദാരുണം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2020 06:09 PM  |  

Last Updated: 19th May 2020 06:12 PM  |   A+A A-   |  

0

Share Via Email

 

ലഖ്നൗ: സമാജ് വാദി പാർട്ടി നേതാവിനേയും മകനേയും പട്ടാപ്പകൽ വെടിവെച്ച് കൊന്നു. തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഛോട്ടെ ലാൽ ദിവാകർ, അദ്ദേഹത്തിന്റെ മകൻ സുനിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലാണ് ആളുകൾ നോക്കി നിൽക്കെ കൊലപാതകം അരങ്ങേറിയത്. ഇവരുടെ വാക്കേറ്റവും വെടിവെപ്പുമെല്ലാം ദൃക്‌സാക്ഷികളായവർ മൊബൈൽ ക്യാമറയിൽ പകർത്തി. 

ബെഹ്‌ജോയ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫത്തേപുർ ഗ്രാമത്തിലാണ് ചൊവ്വാഴ്ച രാവിലെ സംഭവമുണ്ടായത്. കൊല്ലപ്പെട്ട ദിവാകറും മകനും പ്രതികളുമായി തർക്കമുണ്ടായി. ഗ്രാമത്തിന് കുറുകെയുള്ള ഇടുങ്ങിയ റോഡിനെച്ചൊല്ലിയായിരുന്നു തർക്കം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നന്നാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ, തോക്കുമായെത്തിയ പ്രതികൾ വെടി വെക്കുകയായിരുന്നു. ദിവാകറിന്റ ഭാര്യ പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദിവാകർ മത്സരിച്ചിരുന്നു. 

Warning: Disturbing video

Shocking video of double murder from UP's Sambhal district. Local Samajwadi party leader Chote lal Diwakar and his son were gunned down by two assailants over a land dispute in the village. @Uppolice pic.twitter.com/OuoYtNEd9K

— Piyush Rai (@Benarasiyaa) May 19, 2020

ഗ്രാമത്തിൽ പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തി. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല. അവരെ തിരിച്ചറിഞ്ഞെന്നും പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്നും എസ്പി യമുന പ്രസാദ് പറഞ്ഞു. നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. പ്രതികളെ പിടികൂടാൻ മൂന്ന് സംഘങ്ങൾ രൂപീകരിച്ചു. 

TAGS
പൊലീസ് പ്രതി കൊലപാതകം എസ്പി വെടി പട്ടാപ്പകൽ തൊഴിലുറപ്പ് പദ്ധതി സമാജ്വാദി പാർട്ടി കർശന സുരക്ഷ

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
വീഡിയോ ദൃശ്യം'എമ്മാതിരി ആത്മവിശ്വാസം'-  സിംഹക്കൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ട് തെരുവ് നായ; വീഡിയോ വൈറല്‍
യുവാവ് ട്വിറ്ററിൽ പങ്കിട്ട ചിത്രംവീട് തിരഞ്ഞു; കിട്ടിയത് ഏഴ് വർഷം മുൻപ് മരിച്ച അച്ഛൻ റോഡരികിൽ നിൽക്കുന്ന ചിത്രം; യുവാവിനെ അത്ഭുതപ്പെടുത്തി ​ഗൂ​ഗിൾ
കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അമ്മക്കോഴി പരുന്തുമായി പോരാടുന്നുകുഞ്ഞുങ്ങളെ റാഞ്ചാന്‍ പറന്നെത്തി, വീറോടെ പൊരുതി അമ്മക്കോഴി; അനങ്ങാനാവാതെ പരുന്ത്, അമ്പരപ്പ് (വീഡിയോ)
വളര്‍ത്തുനായയെ ചെന്നായ ആക്രമിക്കുന്നു/സിസിടിവി ദൃശ്യംവളര്‍ത്തുനായയെ ആക്രമിച്ച് ചെന്നായ; ജീവന്‍ പണയം വെച്ച് വെറും കയ്യോടെ ഏറ്റുമുട്ടി വിജയിച്ച് കര്‍ഷകന്‍ ( വീഡിയോ)
നശിപ്പിക്കപ്പെട്ട കാറുകൾ/ ട്വിറ്റർജോലിയിൽ നിന്ന് പിരിച്ചുവിട്ടു; 50 പുതുപുത്തൻ ബെൻസ് കാറുകൾ ജെസിബി കൊണ്ട് തകർത്ത് തരിപ്പണമാക്കി തൊഴിലാളിയുടെ പ്രതികാരം!
arrow

ഏറ്റവും പുതിയ

'എമ്മാതിരി ആത്മവിശ്വാസം'-  സിംഹക്കൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ട് തെരുവ് നായ; വീഡിയോ വൈറല്‍

വീട് തിരഞ്ഞു; കിട്ടിയത് ഏഴ് വർഷം മുൻപ് മരിച്ച അച്ഛൻ റോഡരികിൽ നിൽക്കുന്ന ചിത്രം; യുവാവിനെ അത്ഭുതപ്പെടുത്തി ​ഗൂ​ഗിൾ

കുഞ്ഞുങ്ങളെ റാഞ്ചാന്‍ പറന്നെത്തി, വീറോടെ പൊരുതി അമ്മക്കോഴി; അനങ്ങാനാവാതെ പരുന്ത്, അമ്പരപ്പ് (വീഡിയോ)

വളര്‍ത്തുനായയെ ആക്രമിച്ച് ചെന്നായ; ജീവന്‍ പണയം വെച്ച് വെറും കയ്യോടെ ഏറ്റുമുട്ടി വിജയിച്ച് കര്‍ഷകന്‍ ( വീഡിയോ)

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; 50 പുതുപുത്തൻ ബെൻസ് കാറുകൾ ജെസിബി കൊണ്ട് തകർത്ത് തരിപ്പണമാക്കി തൊഴിലാളിയുടെ പ്രതികാരം!

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം