കണ്ടയിന്‍മെന്റ് സോണുകളിലെ ദന്താശുപത്രികള്‍ തുറക്കരുത്; മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

കണ്ടയിന്‍മെന്റ് സോണുകളിലെ ദന്താശുപത്രികള്‍ തുറക്കരുത്; മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

കണ്ടയിന്‍മെന്റ്  സോണുകളില്‍ ഉള്ളവര്‍ക്ക് ആംബുലന്‍സില്‍ മറ്റ് സ്ഥലങ്ങളില്‍ പോയി ദന്ത ചികിത്സ നടത്താം എന്നും ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ കണ്ടയിന്‍മെന്റ് സോണുകളിലെ ദന്താശുപത്രികള്‍ തുറക്കരുത് എന്ന് നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തളറക്കി. എന്നാല്‍ കണ്ടയിന്‍മെന്റ്  സോണുകളില്‍ ഉള്ളവര്‍ക്ക് ആംബുലന്‍സില്‍ മറ്റ് സ്ഥലങ്ങളില്‍ പോയി ദന്ത ചികിത്സ നടത്താം എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

റെഡ് സോണില്‍ അടിയന്തിര ആവശ്യം ഉള്ള ദന്ത ചികിത്സകള്‍ നടത്താം. അതേസമയം ഓറഞ്ച്, ഗ്രീന്‍ സോണുകളിലെ ദന്താശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവ തുറക്കാം. ഇവിടെങ്ങളില്‍ അടിയന്തിര പ്രാധാന്യവും, അത്യാവശ്യം ആയ ഓപ്പറേഷനുകള്‍, ചികിത്സകള്‍ എന്നിവ മാത്രമേ പാടുള്ളു. അടിയന്തര പ്രാധാന്യം ഇല്ലാത്ത ചികിത്സകള്‍ മറ്റൊരു അവസരത്തിലേക്ക് മാറ്റണം എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് ഇറക്കിയ മാര്‍ഗരേഖയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

ദന്ത ചികിത്സയ്ക്കിടെ രോഗിയുടെ ഉമിനീര്, രക്തം എന്നിവയും ആയി ഡോക്ടര്‍മാര്‍ക്ക് അടുത്ത് ഇടപെടേണ്ടി വരും. ഇതില്‍ ഉമിനീരിലൂടെ കോവിഡ് 19 പടരുവാനുള്ള സാധ്യത കൂടുതല്‍ ആണ്. പലര്‍ക്കും രോഗ ലക്ഷണം ഇല്ലെങ്കിലും വൈറസ് വാഹകര്‍ ആയിരിക്കാം. അതിനാല്‍ ദന്ത ചികിത്സ നടത്തുന്നത് മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷം ആയിരിക്കണം എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് ഇറക്കിയ മാര്‍ഗ രേഖയില്‍ വിശദീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com