അതിര്‍ത്തി കടക്കാന്‍ സമ്മതിച്ചില്ല; കുടിയേറ്റ തൊഴിലാളികള്‍ അക്രമാസക്തരായി; പൊലീസിന് നേരെ കല്ലേറ് (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th May 2020 12:26 PM  |  

Last Updated: 20th May 2020 12:26 PM  |   A+A-   |  

JyaE22Tn

 

ഗുരുഗ്രാം: ഡല്‍ഹി- ഹരിയാന അതിര്‍ത്തിയില്‍ പൊലീസിന് നേരെ കുടിയേറ്റ തൊഴിലാളികളുടെ അക്രമം. അതിര്‍ത്തിയായ പലം വിഹാറില്‍ നിന്ന് ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് കടത്തി വിടാതിരുന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ അക്രമാസക്തരായത്. പൊലീസിന് നേരെ ജനക്കൂട്ടം കല്ലെറിയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. 

വ്യാവസായ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ഹരിയാന സര്‍ക്കാര്‍ അനുവാദം നല്‍കിയതിന് പിന്നാലെയാണ് നൂറുകണക്കിന് തൊഴിലാളികള്‍ ഗുരുഗ്രാമിലേക്ക് എത്തിയത്. 

ഡല്‍ഹി പൊലീസ് ഇവരെ തടഞ്ഞില്ലെന്നും തടയാന്‍ ശ്രമിച്ച് തങ്ങള്‍ക്ക് നേരെ തൊഴിലാളികള്‍ അക്രമാസക്തരാവുകയായിരുന്നു എന്നും ഗുരുഗ്രാം പൊലീസ് ആരോപിച്ചു. 

ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയെങ്കിലും അതിര്‍ത്തികളില്‍ കനത്ത നിയന്ത്രണമാണ് തുടരുന്നത്. അതേസമയം, ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 10,554പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 168പേരാണ് മരിച്ചത്.