തമിഴ്‌നാട്ടില്‍ കോവിഡ്‌ രോഗികള്‍ 13,000 കവിഞ്ഞു; മരണം 87 ആയി; ഇന്ന് 743 കേസുകള്‍

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 13, 191 ആയി. ഇന്ന് മൂന്ന് പേരാണ് മരിച്ചത്.
തമിഴ്‌നാട്ടില്‍ കോവിഡ്‌ രോഗികള്‍ 13,000 കവിഞ്ഞു; മരണം 87 ആയി; ഇന്ന് 743 കേസുകള്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിരുടെ എണ്ണം പതിമൂന്നായിരം കവിഞ്ഞു. ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 743 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 13, 191 ആയി. ഇന്ന് മൂന്ന് പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 87 ആയെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 83 പേരും മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. ഇന്ന് മാത്രം 11, 894 ആളുകളുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതോടെ പരിശോധനയ്ക്ക് ആയച്ച സാമ്പിളുകളുടെ ആകെ എണ്ണം  360, 068 ആയി.

ഇന്ന്  രോഗം സ്ഥിരികരിച്ചവരില്‍  442 പേര്‍ പുരുഷന്‍മാരും 301 പേര്‍ സ്ത്രീകളുമാണ്. ഇതോടെ സംസ്ഥാനത്ത് രോഗികളില്‍ 8,496 പുരുഷന്‍മാരും 4,692 സ്ത്രീകളും മൂന്ന് ട്രാന്‍സ്ജന്‍ഡര്‍മാരുമാണ്. ഇന്ന് വിവിധ ആശുപത്രികളില്‍ നിന്ന് രോഗമുക്തരായത് 987 പേരാണ്. ഇതുവരെ രോഗമുക്തി നേടിയത് 5,882 പേരാണ്. വിവിധ ആശുപത്രികളിലായി ഐസൊലേഷന്‍ വാര്‍ഡുകളിലായി കഴിയുന്നത് 5,059 പേരാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com