തൊഴിലാളികള്‍ക്കായി 1000 ബസുകള്‍; യുപി കോണ്‍ഗ്രസ് അധ്യക്ഷനും പ്രിയങ്കയുടെ സെക്രട്ടറിക്കും എതിരെ കേസ്

ബസുകളുടെ ലിസ്റ്റ് നല്‍കിയതില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നും ബസ് സര്‍വീസ് നടത്താന്‍ പാസിന് അപേക്ഷിച്ചിട്ടില്ലെന്നും കാണിച്ചാണ് ഹസ്രത് ഗഞ്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത
തൊഴിലാളികള്‍ക്കായി 1000 ബസുകള്‍; യുപി കോണ്‍ഗ്രസ് അധ്യക്ഷനും പ്രിയങ്കയുടെ സെക്രട്ടറിക്കും എതിരെ കേസ്

ലഖ്‌നൗ: കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനായി ആയിരം ബസുകള്‍ ഏര്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസും ഉത്തര്‍പ്രദേശ് സര്‍ക്കാരും തമ്മില്‍ പോര് തുടരവെ യുപി പിസിസി അധ്യക്ഷന്‍ അജയ് ലല്ലുവിനും പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി സന്ദീപ് സിങിനും എതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. 

ബസുകളുടെ ലിസ്റ്റ് നല്‍കിയതില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ ഉണ്ടെന്നും ബസ് സര്‍വീസ് നടത്താന്‍ പാസിന് അപേക്ഷിച്ചിട്ടില്ലെന്നും കാണിച്ചാണ് ഹസ്രത് ഗഞ്ച് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 420, 467, 468 വകുപ്പുകള്‍ പ്രകാരം വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

കുടിയേറ്റ തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനായി കോണ്‍ഗ്രസ് നല്‍കിയ ബസുകളുടെ പട്ടികയില്‍ ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഉണ്ടായിരുന്നെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ചില ബസുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സ് പേപ്പറും ഇല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

എന്നാല്‍ ഇത് കോണ്‍ഗ്രസ് നിഷേധിച്ചു. തങ്ങള്‍ ആയിരം ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും യുപി സര്‍ക്കാരിന് എന്തെങ്കിലും സംശയം തോന്നുന്നെങ്കില്‍ നേരിട്ടെത്തി പരിശോധന നടത്താമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com