മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 40,000 ത്തിലേക്ക്; ഇന്ന് 2250 കേസുകൾ; മരണം 1,372 ആയി

മഹാരാഷ്​ട്രയിൽ പുതുതായി 2250 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതർ 40,000 ത്തിലേക്ക്; ഇന്ന് 2250 കേസുകൾ; മരണം 1,372 ആയി

മുംബൈ: മഹാരാഷ്​ട്രയിൽ പുതുതായി 2250 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു​. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരാണ്​ മരണപ്പെട്ടത്​. രോഗികളിൽ 1372 പേരും മരിച്ചവരിൽ 41 പേരും മുംബൈയിൽ നിന്നുള്ളവരാണ്​​. ധാരാവി ചേരിയിൽ പുതുതായി 25 പേർക്ക് കൂടി​ കോവിഡ്​ സ്​ഥിരീകരിച്ചു​. കഴിഞ്ഞ മൂന്ന്​ ദിവസത്തിനിടെ ഇവിടെ മരണം റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ഇതോടെ, മഹാരാഷ്​ട്രയിൽ  രോഗികളുടെ എണ്ണം 39, 297 ആയും മരണം 1390 ആയും ഉയർന്നു. 24,118 പേർക്കാണ്​ മുംബൈയിൽ രോഗബാധിതർ. 841പേർ മരണപ്പെട്ടു.

ധാരാവിയിൽ കോവിഡ്​ വ്യപാനം നിയന്ത്രണ വിധേയമാകുന്നതിന്‍റെ സൂചനകളാണ്​ ​പ്രകടമാകുന്നത്​. പ്രതിദിനം കണ്ടെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ നാല്​ ദിവസമായി കോവിഡ്​ മരണമില്ല. 1378 പേർക്കാണ്​ ഇതുവരെ ധാരാവിയിൽ രോഗം പിടിപ്പെട്ടത്​. 54 പേർ മരണപ്പെട്ടു. മുഴുവൻ പേരെയും പരിശോധിച്ച്​ ആവശ്യമായവരെ ക്വാറൻറീൻ കേന്ദ്രങ്ങളിലേക്ക്​ മാറ്റാനുളള നടപടി ഊർജിതമാക്കി. ചൊവ്വാഴ്​ച വരെ 3.6 ലക്ഷം പേരെ പരിശോധിച്ചതായി നഗരസഭ പറഞ്ഞു. രോഗമില്ലാത്ത അന്തർ സംസ്​ഥാന തൊഴിലാളികളെ നാടുകളിലേക്ക്​ മടങ്ങാൻ അനുവദിച്ചും ചേരിയിൽ ആളുകളെ കുറക്കുകയാണ്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com