കോവിഡ് കാലത്ത് പരോളില്‍, പട്ടാപ്പകല്‍ 14കാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗിക വൈകൃതത്തിന് ശ്രമിച്ചു; 51 കാരന്‍ പിടിയില്‍

അസമില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ ലൈംഗിക വൈകൃതം കാണിക്കാന്‍ ശ്രമിച്ച 51 കാരന്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദിസ്പൂര്‍: അസമില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ ലൈംഗിക വൈകൃതം കാണിക്കാന്‍ ശ്രമിച്ച 51 കാരന്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14കാരിയുടെ സംസ്‌കാരം ബന്ധുക്കള്‍ നടത്തിയിരുന്നു. സംസ്‌കരിച്ച കുഴിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

മെയ് 18ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തൊട്ടുമുന്‍പത്തെ ദിവസമാണ് പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ സംസ്‌കരിച്ചത്.അകാന്‍ സൈക്കിയ എന്ന 51 കാരന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഇയാളെ പിടികൂടി മത്സ്യത്തൊഴിലാളികള്‍ തന്നെ പൊലീസിനെ ഏല്‍പ്പിച്ചു. ലൈംഗിക വൈകൃതമുളള വ്യക്തിയാണെന്ന് പൊലീസ് പറയുന്നു. അതേസമയം പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിക്ക് പങ്കുളളതായി നാട്ടുകാര്‍ ആരോപിച്ചു. 51 കാരന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ മനോവിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

മൃതദേഹം പുറത്തെടുത്ത് പൊലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കുറ്റകൃത്യം ചെയ്തതായി പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു. ആത്മഹത്യ പ്രേരണ, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് ഇയാള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് പറയുന്നു. ഗാര്‍ഹിക പീഡന കേസില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് പ്രതി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരോളില്‍ കഴിയുമ്പോഴാണ് കുറ്റകൃത്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com