ജനറല്‍ കോച്ചുകളിലും റിസര്‍വേഷന്‍, ഓണ്‍ലൈന്‍ ബുക്കിങ് മാത്രം; ആര്‍എസിക്കും വെയ്റ്റ് ലിസ്റ്റുകാര്‍ക്കും യാത്രയില്ല

ജനറല്‍ കോച്ചുകളിലും റിസര്‍വേഷന്‍, ഓണ്‍ലൈന്‍ ബുക്കിങ് മാത്രം; ആര്‍എസിക്കും വെയ്റ്റ് ലിസ്റ്റുകാര്‍ക്കും യാത്രയില്ല
ജനറല്‍ കോച്ചുകളിലും റിസര്‍വേഷന്‍, ഓണ്‍ലൈന്‍ ബുക്കിങ് മാത്രം; ആര്‍എസിക്കും വെയ്റ്റ് ലിസ്റ്റുകാര്‍ക്കും യാത്രയില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ജൂണ്‍ ഒന്നു മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകളില്‍ യാത്ര റിസര്‍വ് ചെയ്തവര്‍ക്കു മാത്രം. ജനറല്‍ കോച്ചുകള്‍ ഉണ്ടാവുമെങ്കിലും ഇവയിലും സീറ്റ് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തും. എസി, നോണ്‍ എസി ക്ലാസുകള്‍ ജൂണ്‍ ഒന്നിനു മുതല്‍ ഓടിത്തുടങ്ങുന്ന വണ്ടികളിലുണ്ടാവും.

ഇരുന്നൂറു ട്രെയിനുകളുടെ പട്ടികയാണ് റെയില്‍വേ പുറത്തുവിട്ടത്. ഇവയിലേക്കുള്ള ബുക്കിങ്ങിനു ഇന്നു തുടക്കമായി. ജനറല്‍ കോച്ചുകളിലെ ബുക്കിങ്ങിന് സെക്കന്‍ഡ് സിറ്റിങ്ങിന്റെ ചാര്‍ജ് ആണ് ഈടാക്കുക. 

ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും ബുക്കിങ്ങിന് അവസരം. മുപ്പതു ദിവസം മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ആര്‍എസിയും വെയ്റ്റ് ലിസ്റ്റും ഉണ്ടാവുമെങ്കിലും കണ്‍ഫേംഡ് ടിക്കറ്റ് ഉള്ളവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

സ്റ്റേഷനുകളില്‍ ഭക്ഷണശാലകള്‍ തുറക്കാനും റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. പാഴ്‌സല്‍ മാത്രമാവും അനുവദിക്കുക. 

കേരളത്തില്‍ കോഴിക്കോട് തിരുവനന്തപുരം, കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ ജൂണ്‍ ഒന്നു മുതല്‍ സര്‍വീസ് നടത്തും. ഇതിന് പുറമെ, നിസാമുദ്ദീന്‍എറണാകുളം തുരന്തോ എക്‌സ്പ്രസ്, ഹസ്രത് നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസ്, മുംബൈ-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് എന്നിവയും സര്‍വീസ് നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com