തുടര്‍ച്ചയായി രണ്ടാംദിനവും 5000 ലേറെ രോഗികള്‍ ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,12,359

24 മണിക്കൂറിനിടെ 132 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3435 ആയി ഉയര്‍ന്നു
തുടര്‍ച്ചയായി രണ്ടാംദിനവും 5000 ലേറെ രോഗികള്‍ ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,12,359


ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1, 12,000 കവിഞ്ഞു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,12,359 ആയി.

24 മണിക്കൂറിനിടെ 5600 ലേറെ പേരാണ് മരിച്ചത്. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5609 ആണ്. 132 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3435 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ രോഗബാധ ആശങ്കാജനകമായി വര്‍ധിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com