നാളെ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റ് ബുക്കിങ്

നാളെ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റ് ബുക്കിങ്
നാളെ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റ് ബുക്കിങ്

ന്യൂഡല്‍ഹി: റെയില്‍വേ സ്‌റ്റേഷന്‍ കൗണ്ടറുകള്‍ വഴി നാളെ മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. നേരത്തെ ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങാനിരിക്കെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യം മാത്രമായിരുന്നു ഒരുക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് സ്റ്റേഷനിലെ കൗണ്ടറുകള്‍ വഴിയുള്ള ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങളോടെയായിരിക്കും സൗകര്യം ഒരുക്കുക.

സ്‌റ്റേഷനുകളിലെ കൗണ്ടറുകളിലുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം രണ്ടോ മൂന്നോ ദിവസത്തിനകം ഒരുക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌റ്റേഷനുകളിലെ കൗണ്ടറുകളിലൂടെയുള്ള ടിക്കറ്റ് ബുക്കിങ്ങിന് പ്രോട്ടോക്കോള്‍ തയാറാക്കി വരികയാണ്. രണ്ടോ മൂന്നോ ദിവസത്തിനകം ഇതു സജ്ജമാവും. സര്‍വീസ് സെന്ററുകളിലൂടെയുള്ള ബുക്കിങ് നാളെ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് ജൂണ്‍ ഒന്നു മുതല്‍ പുനരാരംഭിക്കുന്ന ട്രെയിന്‍ സര്‍വീസുകളില്‍ യാത്ര റിസര്‍വ് ചെയ്തവര്‍ക്കു മാത്രമാണെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. ജനറല്‍ കോച്ചുകള്‍ ഉണ്ടാവുമെങ്കിലും ഇവയിലും സീറ്റ് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തും. എസി, നോണ്‍ എസി ക്ലാസുകള്‍ ജൂണ്‍ ഒന്നിനു മുതല്‍ ഓടിത്തുടങ്ങുന്ന വണ്ടികളിലുണ്ടാവും.

ഇരുന്നൂറു ട്രെയിനുകളുടെ പട്ടികയാണ് റെയില്‍വേ പുറത്തുവിട്ടത്. ഇവയിലേക്കുള്ള ബുക്കിങ്ങിനു ഇന്നു തുടക്കമായി. നിലവില്‍ ഓണ്‍ലൈനിലൂടെ മാത്രമാണ് ബുക്കിങ്. ജനറല്‍ കോച്ചുകളിലെ ബുക്കിങ്ങിന് സെക്കന്‍ഡ് സിറ്റിങ്ങിന്റെ ചാര്‍ജ് ആണ് ഈടാക്കുക.

മുപ്പതു ദിവസം മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ആര്‍എസിയും വെയ്റ്റ് ലിസ്റ്റും ഉണ്ടാവുമെങ്കിലും കണ്‍ഫേംഡ് ടിക്കറ്റ് ഉള്ളവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

സ്‌റ്റേഷനുകളില്‍ ഭക്ഷണശാലകള്‍ തുറക്കാനും റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. പാഴ്‌സല്‍ മാത്രമാവും അനുവദിക്കുക.

കേരളത്തില്‍ കോഴിക്കോട് തിരുവനന്തപുരം, കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകള്‍ ജൂണ്‍ ഒന്നു മുതല്‍ സര്‍വീസ് നടത്തും. ഇതിന് പുറമെ, നിസാമുദ്ദീന്‍എറണാകുളം തുരന്തോ എക്‌സ്പ്രസ്, ഹസ്രത് നിസാമുദ്ദീന്‍ എറണാകുളം മംഗള എക്‌സ്പ്രസ്, മുംബൈതിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് എന്നിവയും സര്‍വീസ് നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com