ഭാര്യ ഫോൺ നോക്കി; ഭർത്താവ് പോയ സ്ഥലങ്ങൾ കണ്ട് ഞെട്ടി; കേസെടുക്കണമെന്ന ആവശ്യവുമായി പൊലിസ് സ്റ്റേഷനിൽ; ഊരാക്കുടുക്ക്

ചെന്നൈ: ​ഗൂ​ഗിൾ മാപ്പിലെ തെറ്റായ വിവരങ്ങൾ തന്റെ കുടുംബ ജീവിതം താറുമാറാക്കുന്നുവെന്ന പരാതിയുമായി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ! താൻ സന്ദർശിക്കാത്ത സ്ഥലങ്ങൾ ഗൂഗിൾ മാപ്പ് ടൈം ലൈനിൽ കാണിക്കുന്നതായി ആരോപിച്ച് തമിഴ്‌നാട് സ്വദേശിയാണ് വിചിത്ര പരാതിയുമായി എത്തിയത്.

മയിലാടുതുറൈയിലെ ലാൽ ബഹാദൂർ നഗറിൽ താമസിക്കുന്ന ആർ ചന്ദ്രശേഖരനാണ് ഗൂഗിളിനെതിരേ പരാതി കൊടുത്തത്. ഗൂഗിൾ മാപ്പിൽ തെറ്റായ വിവരങ്ങളാണ് കാണിക്കുന്നതെന്നും ഇത് കുടുംബ പ്രശ്‌നങ്ങൾക്ക് കാരണമായെന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് നിന്ന് വീട്ടിലെത്തിയ ചന്ദ്രശേഖരൻ മൊബൈൽ ഫോൺ ഭാര്യയ്ക്ക് നൽകിയിരുന്നു. പിന്നാലെ ഭാര്യ ഫോൺ പരിശോധിക്കുകയും ഗൂഗിൾ മാപ്പിലെ ടൈം ലൈൻ പരിശോധിക്കുകയും ചെയ്തു. ഇതിൽ താൻ പോകാത്ത സ്ഥലങ്ങളുടെ വിവരങ്ങളാണ് കാണിച്ചതെന്നും ഇത് ഭാര്യയിൽ സംശയം ജനിപ്പിച്ചെന്നും പരാതിക്കാരൻ പറയുന്നു.

അതേസമയം, ചന്ദ്രശേഖരന്റെ പരാതിയിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. പരാതിയുടെ ആധികാരികത പരിശോധിച്ച ശേഷം മാത്രം കേസെടുത്താൽ മതിയെന്നാണ് പൊലീസെടുത്തിരിക്കുന്ന നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com