രണ്ടുമണിക്കൂര്‍ മുന്‍പ് എയര്‍പോര്‍ട്ടില്‍ എത്തണം; ആരോഗ്യസേതു ആപ്പ് നിര്‍ബന്ധം; ആഭ്യന്തര വിമാന സര്‍വീസ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

മെയ് 25 മുതല്‍ പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ.
രണ്ടുമണിക്കൂര്‍ മുന്‍പ് എയര്‍പോര്‍ട്ടില്‍ എത്തണം; ആരോഗ്യസേതു ആപ്പ് നിര്‍ബന്ധം; ആഭ്യന്തര വിമാന സര്‍വീസ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി: മെയ് 25 മുതല്‍ പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്രക്കാര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ. എല്ലാ യാത്രക്കാരും ഫോണുകളില്‍ ആരോഗ്യസേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. പതിനാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമില്ല.  

വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് എയര്‍ പോര്‍ട്ടില്‍ എത്തിയിരിക്കണം. തെര്‍മല്‍ സ്‌ക്രീനിങ് നടത്തിയതിന് ശേഷമായിരിക്കും യാത്രയ്ക്ക് അനുവദിക്കുക. എല്ലാ യാത്രക്കാരും മാസ്‌കും കയ്യുറകളും ധരിക്കണം. 

സിറ്റി സൈഡ് ട്രാഫിക്, കാര്‍ കാര്‍പ്പിങ് ഏരിയകളില്‍ കൂട്ടംകൂടാന്‍ പാടില്ല. ഇവിടങ്ങളില്‍ സിഐഎസ്എഫിന്റെയും ട്രാഫിക് പൊലീസിന്റെയും കര്‍ശന പരിശോധനയുണ്ടായിരിക്കും. 

യാത്രക്കാരെയും എയര്‍ലൈന്‍ സ്റ്റാഫുകളെയും വിമാനത്താവളങ്ങളില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ബസുകളും പ്രൈവറ്റ് ടാക്‌സികളും ഉറപ്പാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

രണ്ട് മാസത്തോളമായി നിര്‍ത്തിവച്ച വിമാന സര്‍വീസുകളാണ് പുനരാരംഭിക്കാന്‍ ഒരുങ്ങുന്നത്. മെയ് 25 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്പനികളോടും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com