ലോക്ക്ഡൗൺ ലംഘിക്കപ്പെടുന്നു; ജാ​ഗ്രത വേണം; സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം

ലോക്ക്ഡൗൺ ലംഘിക്കപ്പെടുന്നു; ജാ​ഗ്രത വേണം; സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം
ലോക്ക്ഡൗൺ ലംഘിക്കപ്പെടുന്നു; ജാ​ഗ്രത വേണം; സംസ്ഥാനങ്ങളോട് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ലോക്ക്ഡൗൺ മാർ​ഗ നിർദ്ദേശങ്ങൾ പലയിടത്തും ലംഘിക്കപ്പെടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോക്ക്ഡൗൺ മാർ​ഗ നിർദ്ദേശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സംസ്ഥാനങ്ങൾ കൂടുതൽ ജാ​ഗ്രത കാട്ടണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു. തീവ്രബാധിത മേഖലകളിലടക്കം ലോക്ക്ഡൗൺ നിർദ്ദേശം ലംഘിക്കപ്പെടുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിപന്ത്രണ്ടായിരം കടന്നു. 1,12,359 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. പ്രതിദിനം അയ്യായിരത്തിന് മേൽ വർധനയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്നത്. 24 മണിക്കൂറിനിടെ 5609 പേർക്കാണ് പുതിയതായി രോ​ഗം ബാധിച്ചത്. കോവിഡ് ബാധിച്ച് ഇതുവരെ 3435 പേർ മരിച്ചു. 24 മണിക്കൂറിനിടെ 132 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

നിലവിൽ 63,624 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 45,299 പേർക്ക് രോ​ഗം ഭേദമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com