24 മണിക്കൂറിനിടെ ബിഎസ്എഫില്‍ 24 പേര്‍ക്ക് കൂടി കോവിഡ്; ഐടിബിപിയില്‍ വൈറസ് ബാധിതരുടെ എണ്ണം 105 ആയി 

24 മണിക്കൂറിനിടെ അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫില്‍ 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
24 മണിക്കൂറിനിടെ ബിഎസ്എഫില്‍ 24 പേര്‍ക്ക് കൂടി കോവിഡ്; ഐടിബിപിയില്‍ വൈറസ് ബാധിതരുടെ എണ്ണം 105 ആയി 

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ അര്‍ദ്ധ സൈനിക വിഭാഗമായ ബിഎസ്എഫില്‍ 24 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബിഎസ്എഫില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 108 ആയി ഉയര്‍ന്നതായി ബിഎസ്എഫ് വ്യക്തമാക്കി.

24 മണിക്കൂറിനിടെ മറ്റൊരു അര്‍ദ്ധ സൈനിക വിഭാഗമായ ഐടിബിപിയിലെ ഒരു ജവാന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സൈനിക വിഭാഗത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയി ഉയര്‍ന്നതായി ഐടിബിപി വ്യക്തമാക്കി.

അതേസമയം കോവിഡ് വ്യാപനം തുടരുന്നതിനിടെ, പൊലീസുകാരില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതില്‍ മഹാരാഷ്ട്രയില്‍ ആശങ്ക ഉയരുകയാണ്. 48 മണിക്കൂറിനിടെ 278 പൊലീസുകാര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം മഹാരാഷ്ട്രയില്‍ 1700ലേക്ക് അടുക്കുന്നു. 1666 പേര്‍ക്കാണ് ഇതുവരെ കോവിഡ് കണ്ടെത്തിയത്.

കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരില്‍ 1177 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 473 പേര്‍ ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടു. 16 പൊലീസുകാര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com