48 മണിക്കൂറിനിടെ 278 പൊലീസുകാര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 1700ലേക്ക്, കടുത്ത ആശങ്ക 

കോവിഡ് വ്യാപനം തുടരുന്നതിനിടെ, പൊലീസുകാരില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതില്‍ മഹാരാഷ്ട്രയില്‍ ആശങ്ക വര്‍ധിക്കുന്നു.
48 മണിക്കൂറിനിടെ 278 പൊലീസുകാര്‍ക്ക് കോവിഡ്; മഹാരാഷ്ട്രയില്‍ രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 1700ലേക്ക്, കടുത്ത ആശങ്ക 

മുംബൈ: കോവിഡ് വ്യാപനം തുടരുന്നതിനിടെ, പൊലീസുകാരില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതില്‍ മഹാരാഷ്ട്രയില്‍ ആശങ്ക വര്‍ധിക്കുന്നു. 48 മണിക്കൂറിനിടെ 278 പൊലീസുകാര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം മഹാരാഷ്ട്രയില്‍ 1700ലേക്ക് അടുക്കുന്നു. 1666 പേര്‍ക്കാണ് ഇതുവരെ കോവിഡ് കണ്ടെത്തിയത്.

കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരില്‍ 1177 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നതായി മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 473 പേര്‍ ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടു. 16 പൊലീസുകാര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും മഹാരാഷ്ട്ര പൊലീസ് വ്യക്തമാക്കുന്നു.

അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. 41642 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 2345 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11726 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 1454 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. 24 മണിക്കൂറിനിടെ 64പേര്‍ക്കാണ് മരണം സംഭവിച്ചതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com