ആഭ്യന്തര സര്‍വീസിനൊരുങ്ങി എയര്‍ ഇന്ത്യ ;  ടിക്കറ്റ് ബുക്കിങ് ഇന്നുമുതല്‍

തിങ്കളാഴ്ച മുതല്‍ മൂന്നിലൊന്ന് ആഭ്യന്തര വിമാന സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്
ആഭ്യന്തര സര്‍വീസിനൊരുങ്ങി എയര്‍ ഇന്ത്യ ;  ടിക്കറ്റ് ബുക്കിങ് ഇന്നുമുതല്‍

ന്യൂഡല്‍ഹി : ഈ മാസം 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെ എയര്‍ ഇന്ത്യയും ടിക്കറ്റ് ബുക്കിങിന് നടപടികള്‍ ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ ട്വീറ്റിലൂടെ അറിയിച്ചത്.

തിങ്കളാഴ്ച മുതല്‍ മൂന്നിലൊന്ന് ആഭ്യന്തര വിമാന സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യപ്രശ്‌നമുള്ളവര്‍ തുടങ്ങിയവര്‍ യാത്ര ഒഴിവാക്കണമെന്ന് വ്യോമയാനമന്ത്രാലയം ആവശ്യപ്പെട്ടു. യാത്രക്കാര്‍ രണ്ടുമണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം. ഒരു ബാഗ് മാത്രമേ അനുവദിക്കൂ. വിമാനത്തില്‍ മധ്യത്തിലുളള സീറ്റ് ഒഴിച്ചിടാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു മാസത്തേയ്ക്കാണ് വിമാന ടിക്കറ്റ് നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുണ്ട്. വിമാന യാത്രയുടെ ദൈര്‍ഘ്യം അടിസ്ഥാനമാക്കി റൂട്ടുകളെ ഏഴായി തരംതിരിച്ചു. 0-30 മിനിറ്റ്, 30-60, 60-90, 90-120, 120-150, 150-180, 180-210 മിനിറ്റ് എന്നിങ്ങനെയാണ് യാത്ര ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ റൂട്ടുകള്‍ തരംതിരിച്ചത്. വിമാനത്തിലെ 40 ശതമാനം സീറ്റുകള്‍ക്ക് 50 ശതമാനത്തില്‍ താഴെ നിരക്ക് മാത്രമേ ഈടാക്കൂവെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com