ഇനി കത്തുകള്‍ അയക്കാം, സ്പീഡ് പോസ്റ്റ് സേവനം പുനരാരംഭിച്ച് ഇന്ത്യ പോസ്റ്റ്

വിദേശ രാജ്യങ്ങളിലേക്ക് സ്പീഡ് പോസ്റ്റ് അയക്കാനുളള സേവനമാണ് വീണ്ടും തുടങ്ങിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ച സ്പീഡ് പോസ്റ്റ് സേവനം ഇന്ത്യ പോസ്റ്റ് പുനരാരംഭിച്ചു. വിദേശ രാജ്യങ്ങളിലേക്ക് സ്പീഡ് പോസ്റ്റ് അയക്കാനുളള സേവനമാണ് വീണ്ടും തുടങ്ങിയത്. 15 വിദേശ രാജ്യങ്ങളിലേക്ക് സ്പീഡ് പോസ്റ്റ് അയക്കാനുളള സംവിധാനം പുനരാരംഭിച്ചതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്നാണ് വിദേശ രാജ്യങ്ങളിലേക്കുളള സ്പീഡ് പോസ്റ്റ് സേവനം നിര്‍ത്തിവെച്ചത്. ഇതിന് പുറമേ തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലേക്കുളള പാക്കറ്റ് സര്‍വീസും പുനരാരംഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ ഷിപ്പ്‌മെന്റ് സാധ്യമാക്കുന്നതാണ് പാക്കറ്റ് സര്‍വീസ്. 

വ്യോമയാന സര്‍വീസിനെ ആശ്രയിച്ചാണ് സ്പീഡ് പോസ്റ്റ് ഡെലിവറിയുടെ സമയപരിധി നിശ്ചയിക്കുക. മറ്റു ബുക്കിംഗുകള്‍ എല്ലാം നിര്‍ത്തിവെച്ചത് തുടരുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.  കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ നാലാംഘട്ട ഇളവുകളുടെ ഭാഗമായാണ് സ്പീഡ് പോസ്റ്റുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.  ഈ മാസം അവസാനം വരെ ലോക്ക്ഡൗണ്‍ തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com