ഉംപുണ്‍ നാശം വിതച്ച പശ്ചിമബംഗാളിന് ആയിരം കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും
ഉംപുണ്‍ നാശം വിതച്ച പശ്ചിമബംഗാളിന് ആയിരം കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

കൊല്‍ക്കത്ത : ഉംപുണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് ആയിരം കോടിയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനൊപ്പമുണ്ട്. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപ സഹായധനം നല്‍കും. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും. വീടുകള്‍ നഷ്ടമായവരുടെ പുനരധിവാസം, പുനര്‍നിര്‍മ്മാണേം തുടങ്ങിയവയ്ക്കും സംസ്ഥാനത്തിന് കേന്ദ്രം സഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

രാവിലെ കൊല്‍ക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളില്‍ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി. തുടര്‍ന്ന് നടത്തിയ അവലോകനയോഗത്തിലാണ് പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡീഷയും സന്ദര്‍ശിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com