എംഎല്‍എയുടെ ജന്മദിനാഘോഷത്തില്‍ 3,000 പേര്‍;  25 കേന്ദ്രങ്ങളില്‍ സൗജന്യ കിറ്റ്‌ വിതരണം; കേസെടുത്തു

തന്റെ മണ്ഡലത്തിലെ 25 ഡിവിഷനുകളിലും ജനങ്ങള്‍ക്ക് സൗജന്യക്കിറ്റ് വിതരണം ചെയ്തു
എംഎല്‍എയുടെ ജന്മദിനാഘോഷത്തില്‍ 3,000 പേര്‍;  25 കേന്ദ്രങ്ങളില്‍ സൗജന്യ കിറ്റ്‌ വിതരണം; കേസെടുത്തു

ഹൈദരബാദ്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് ജന്മദിനാഘോഷം നടത്തി എംഎല്‍എ. ടിആര്‍എസ് എംഎല്‍എ നന്നപനേനി നരേന്ദ്രയാണ് മൂവായിരത്തലധികം പേരെ പങ്കെടുപ്പിച്ച് വാറങ്കലില്‍ മെയ് 20ന് ജന്മദിനാഘോഷം സംഘടിപ്പിച്ചത്. വാറങ്കല്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് നന്നപനേനി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചെന്നും സാമൂഹ്യഅകലം പാലിക്കാതെയാണ് പരിപാടി സംഘടിപ്പച്ചതെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകരാണ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയത്. കേക്ക് മുറിച്ചായിരുന്നു എംഎല്‍എയുടെ ജന്മദിനാഘോഷം. കൂടാതെ തന്റെ മണ്ഡലത്തിലെ 25 ഡിവിഷനുകളിലും ജനങ്ങള്‍ക്ക് സൗജന്യക്കിറ്റ് വിതരണം ചെയ്തു. ഇതെല്ലാം ലോക്ക്ഡൗണ്‍ മാനദണ്ഡം പാലിക്കുന്ന തരത്തിലായിരുന്നില്ലെന്നാണ് ബിജെപിയുടെ ആരോപണം.

മെയ് 31വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ജനങ്ങളോട്  അഭ്യര്‍ത്ഥിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച എംഎല്‍എയ്‌ക്കെതിരെ കര്‍ശനനടപടി വേണമെന്നാണ് ബിജെപിയുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com