ഉത്തര്‍പ്രദേശിന് പിന്നാലെ ഡല്‍ഹിയിലും അണുനാശിനി പ്രയോഗം, നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികളുടെ മേല്‍ സ്പ്രേ ചെയ്തു, വീഡിയോ പുറത്ത്

ഒരു ഇടവേളയ്ക്ക് ശേഷം രാജ്യതലസ്ഥാനത്തും ഒരു സംഘം കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ അണുനാശിനി പ്രയോഗം
ഉത്തര്‍പ്രദേശിന് പിന്നാലെ ഡല്‍ഹിയിലും അണുനാശിനി പ്രയോഗം, നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികളുടെ മേല്‍ സ്പ്രേ ചെയ്തു, വീഡിയോ പുറത്ത്

ന്യൂഡല്‍ഹി:  ഒരു ഇടവേളയ്ക്ക് ശേഷം രാജ്യതലസ്ഥാനത്തും ഒരു സംഘം കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ അണുനാശിനി പ്രയോഗം. ഉത്തര്‍പ്രദേശില്‍ ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന അണുനാശിനി പ്രയോഗം വാര്‍ത്തയായതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ മറ്റൊരു വിവാദ സംഭവം അരങ്ങേറിയത്. 

വെളളിയാഴ്ചയാണ് സംഭവം. ശ്രമിക് ട്രെയിനില്‍ നാട്ടിലേക്ക് പോകുന്നതിന് മുന്‍പാണ് നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരെ തെക്കന്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അണുനാശിനി തളിച്ചത്. സംഭവം വിവാദമായതോടെ മുന്‍സിപ്പല്‍ അധികൃതര്‍ തൊഴിലാളികളോട് മാപ്പുപറഞ്ഞു.ജീവനക്കാരന് അബദ്ധം സംഭവിച്ചതാണെന്നാണ് മുന്‍സിപ്പല്‍ അധികൃതരുടെ വിശദീകരണം. അണുനാശിനി നിറച്ച മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ വന്ന പിശകാണ് കുടിയേറ്റ തൊഴിലാളികളുടെ മേല്‍ രാസപദാര്‍ത്ഥം വീഴാന്‍ ഇടയാക്കിയതെന്നാണ് വിശദീകരണത്തില്‍ പറയുന്നത്. 

ദില്ലി ലാജ്പത് നഗറിലെ സ്‌കൂളിന് വെളിയിലാണ് നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ പരിശോധനയ്ക്കായി എത്തിയത്. ഒന്നിച്ച് നിന്നിരുന്ന ഇവര്‍ക്ക് നേരെ വലിയ പൈപ്പുകളിലായി അണുനാശിനി തളിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടിയേറ്റ തൊഴിലാളികളുടെ നേരെ ശുചീകരണ തൊഴിലാളി അണുനാശിനി സ്‌പ്രേ ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com