'വേസ്റ്റഡ് ഇയേഴ്‌സ്' ​ഗാനം ​ഗിറ്റാറിൽ വായിച്ച് മുഖ്യമന്ത്രി; റോക്ക് സ്റ്റാറായി കോൺറാഡ് സാം​ഗ്മ (വീഡിയോ)

'വേസ്റ്റഡ് ഇയേഴ്‌സ്' ​ഗാനം ​ഗിറ്റാറിൽ വായിച്ച് മുഖ്യമന്ത്രി; റോക്ക് സ്റ്റാറായി കോൺറാഡ് സാം​ഗ്മ (വീഡിയോ)
'വേസ്റ്റഡ് ഇയേഴ്‌സ്' ​ഗാനം ​ഗിറ്റാറിൽ വായിച്ച് മുഖ്യമന്ത്രി; റോക്ക് സ്റ്റാറായി കോൺറാഡ് സാം​ഗ്മ (വീഡിയോ)

ഷില്ലോങ്: സോഷ്യൽ മീഡിയയിൽ റോക്ക് സ്റ്റാറായി മാറി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ. ഔദ്യോ​ഗികമായ തിരക്കുകൾക്കിടയിൽ കുറച്ചു സമയം ​ഗിറ്റാർ വായിക്കാൻ സമയം കണ്ടെത്തിയാണ് സാംഗ്മ സാമൂഹിക മാധ്യമങ്ങളിൽ താരമായത്.

അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയത്. വീട്ടിലിരുന്ന് ഇലക്ട്രിക് ഗിറ്റാറിൽ ഒരു ഗാനത്തിന്റെ ഈണം വായിക്കുന്ന വീഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. അയൺ മെയ്ഡൻ സീരീസിലെ പ്രശസ്തമായ 'വേസ്റ്റഡ് ഇയേഴ്‌സ്'(wasted years) എന്നാരംഭിക്കുന്ന ഗാനമാണ് സാംഗ്മ ഗിറ്റാറിൽ വായിച്ചത്.

'മൂന്ന് ദിവസത്തെ നിയമസഭാ സമ്മേളനത്തിന് ശേഷം, അയൺ മെയ്ഡൻ സ്റ്റഫുമായി ഞാൻ കുറച്ച് വിശ്രമിക്കുകയാണ്. നാളുകൾക്ക് ശേഷമാണ് ഗിറ്റാർ വായന എന്നതു കൊണ്ട് തെറ്റു കുറ്റങ്ങളുണ്ടാകാം'- വീഡിയോയ്‌ക്കൊപ്പം സാംഗ്മ കുറിച്ചു.

സാംഗ്മയുടെ ഗിറ്റാർ വായന ഫോളോവേഴ്സിനെ കുറച്ചൊന്നുമല്ല ആനന്ദിപ്പിച്ചത്. ബഹുമുഖപ്രതിഭയായ മുഖ്യമന്ത്രിയെന്നും റോൾ മോഡലെന്നുമൊക്കെ ആരാധകർ കമന്റ് ചെയ്തു. അതിമനോഹരമെന്നും അതിശയകരമെന്നും കമന്റ് ചെയ്തവരും നിരവധി. മുഖ്യമന്ത്രിയിൽ നിന്ന് ഇത്തരത്തിലൊന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com