മഹാരാഷ്ട്രയില്‍ 47000 കടന്നു, 24 മണിക്കൂറിനിടെ 60 മരണം; ഇതര സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍ ഇങ്ങനെ 

രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ശമനമില്ലാതെ കോവിഡ് കേസുകള്‍ ഉയരുന്നു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ശമനമില്ലാതെ കോവിഡ് കേസുകള്‍ ഉയരുന്നു. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 47000 കടന്നു. 24 മണിക്കൂറിനിടെ 2608 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13404 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 24 മണിക്കൂറിനിടെ 60 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 1577 ആയി.

തമിഴ്‌നാട്, ഗുജറാത്ത് എന്നി സംസ്ഥാനങ്ങളാണ് കോവിഡ് കേസുകളുടെ കാര്യത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുളളത്. 24 മണിക്കൂറിനിടെ 759 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 15512 ആയി ഉയര്‍ന്നു. 7491 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 103 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത്. ഗുജറാത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 13500 കടന്നു. 13664 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 396 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയത്. 6169 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 829 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം യഥാക്രമം 12910, 6742,6371 എന്നിങ്ങനെയാണ്.  മൂന്നു സംസ്ഥാനങ്ങളിലുമായി 24 മണിക്കൂറിനിടെ 39 പേര്‍ക്കാണ് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. രാജ്യത്ത് ഒന്നടങ്കം 24 മണിക്കൂറിനിടെ 6767 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 147പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു. 73,560 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 54,440 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നാളിതുവരെ 3867 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com