കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു, 24 മണിക്കൂറിനിടെ 130 പേര്‍ക്ക് കൊറോണ; ആശങ്ക 

2089 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ബംഗളൂരു: കര്‍ണാടകയില്‍ ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് വ്യാപനം ഉയരുന്നു. 24 മണിക്കൂറിനിടെ 130 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2000 കടന്നു. 2089 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 

പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1391 ആയി. 654 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടതെന്ന് കര്‍ണാടക സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

അസമില്‍ 24 മണിക്കൂറിനിടെ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 352 ആയി. ഇതില്‍ 288 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. നാലുപേര്‍ രോഗബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഡില്‍ കോവിഡ് ബാധിച്ച 238 പേരില്‍ 186പേരും രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഉത്തര്‍പ്രദേശില്‍ 2493 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുമ്പോള്‍ 3433 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 155 പേര്‍ക്കാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com