കോവിഡ് ആശങ്കകൾക്കിടെ രാജ്യത്ത് ഉഷ്ണ തരം​​ഗം രൂക്ഷം; അഞ്ച് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

കോവിഡ് ആശങ്കകൾക്കിടെ രാജ്യത്ത് ഉഷ്ണ തരം​​ഗം രൂക്ഷം; അഞ്ച് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്
കോവിഡ് ആശങ്കകൾക്കിടെ രാജ്യത്ത് ഉഷ്ണ തരം​​ഗം രൂക്ഷം; അഞ്ച് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിനിടെ രാജ്യത്ത് പലയിടത്തും ഉഷ്ണ തരംഗം തുടരുന്നു. വരും ദിവസങ്ങളില്‍ വിദര്‍ഭ, മധ്യപ്രദേശ്, ഗുജറാത്ത് മേഖലകളില്‍ ഉഷ്ണത തരംഗം രൂക്ഷമായേക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

അടുത്ത രണ്ട് ദിവസത്തേക്ക് ഡല്‍ഹി, പഞ്ചാബ്, ഹരിയാണ, ഛണ്ഡീഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍  ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാണ, ഡല്‍ഹി. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഞായറാഴ്ച ഉഷ്ണ തരംഗം രൂക്ഷമായി അനുഭവപ്പെട്ടതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 

മഹാരാഷ്ട്രയിലെ സോനേഗാവിലാണ് ഞായറാഴ്ച ഏറ്റവും കൂടതല്‍ ചൂട് അനുഭവപ്പെട്ടത്. 46.2 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. ശനിയാഴ്ച രാജസ്ഥാനിലെ പിലാനിയിലാണ് കൂടുതല്‍ (46.7 ഡിഗ്രി സെല്‍ഷ്യസ്) ചൂട് റെക്കോര്‍ഡ് ചെയ്തത്. ഡല്‍ഹിയില്‍ ഇന്ന് 46 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. രണ്ട് ദിവസം ഇതേ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com