ആദ്യം അമ്മയുമായി അടുപ്പം, പിന്നീട് മകളെ സ്വന്തമാക്കാന്‍ അമ്മയെ വകവരുത്തി, കൊല മറയ്ക്കാന്‍ ഒന്‍പതു പേരുടെ കൂട്ടക്കൊല: വാറങ്കല്‍ കൂട്ടമരണത്തിനു പിന്നില്‍ ഞെട്ടിക്കുന്ന ഞെട്ടിക്കുന്ന കഥകള്‍

ആദ്യം അമ്മയുമായി അടുപ്പം, പിന്നീട് മകളെ സ്വന്തമാക്കാന്‍ അമ്മയെ വകവരുത്തി, കൊല മറയ്ക്കാന്‍ ഒന്‍പതു പേരുടെ കൂട്ടക്കൊല: വാറങ്കല്‍ കൂട്ടമരണത്തിനു പിന്നില്‍ ഞെട്ടിക്കുന്ന ഞെട്ടിക്കുന്ന കഥകള്‍
ആദ്യം അമ്മയുമായി അടുപ്പം, പിന്നീട് മകളെ സ്വന്തമാക്കാന്‍ അമ്മയെ വകവരുത്തി, കൊല മറയ്ക്കാന്‍ ഒന്‍പതു പേരുടെ കൂട്ടക്കൊല: വാറങ്കല്‍ കൂട്ടമരണത്തിനു പിന്നില്‍ ഞെട്ടിക്കുന്ന ഞെട്ടിക്കുന്ന കഥകള്‍

ഹൈദരാബാദ്: ഒരു കൊലപാതകത്തിന്റെ വിവരം പുറത്തുവരുന്നതു തടയാന്‍ ഒന്‍പതു പേരുടെ കൂട്ടക്കൊല. രക്തം മരവിപ്പിക്കുന്ന വിവരങ്ങളാണ്, വാറങ്കലില്‍ ഒന്‍പതു പേരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണത്തില്‍ പുറത്തുവന്നത്. കൂട്ടക്കൊല നടത്തിയ ബിഹാര്‍ സ്വദേശി സഞ്ജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബംഗാള്‍, ബിഹാര്‍, ത്രിപുര എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെയാണ് തെലങ്കാനയിലെ വാറങ്കലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറ്റിലായിരുന്നു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറു പേര്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നി്ഗമനം. എന്നാല്‍ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്നു കണ്ടെത്തുകയായിരുന്നു.

ബംഗാളിയായ മുഹമ്മദ് മഖ്‌സൂദ് ആലത്തിന്റെയും കുടുംബാംഗങ്ങളുടെയും ബിഹാര്‍, ത്രിപുര എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരുടെയും മൃതദേഹങ്ങളാണ് ഒരേ കിണറ്റില്‍ നിന്നു കണ്ടെത്തിയത്. വാറങ്കലിലെ ചണഫാക്ടറിയില്‍ തൊഴിലാളിയായിരുന്നു എല്ലാവരും. മഖ്‌സൂദ് ഭാര്യ നിഷ, 22കാരിയായ മകള്‍ ബുഷറ, 20ഉം 18ഉം വയസുള്ള മക്കള്‍ ഷാബാസ്, സൊഹാലി, ബുഷറയുടെ മൂന്നു വയസുള്ള മകന്‍ എന്നിവരാണ് മഖ്‌സൂദിനൊപ്പം കൊല ചെയ്യപ്പെട്ട കുടുംബാംഗങ്ങള്‍.മഖ്‌സൂദിന്റെ സുഹൃത്തുക്കളായ ബിഹാര്‍ സ്വദേശികളായ ശ്രീറാംകുമാര്‍ ഷാ, ശ്യാംകുമാര്‍ ഷാ, ത്രിപുര സ്വദേശി ഷക്കീല്‍ എന്നിവരാണ് മറ്റു മൂന്നു പേര്‍. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ചണമില്ലിലെ തൊഴിലാളിയായ സഞ്ജീവ് മഖ്‌സൂദിന്റെ മരുമകള്‍ റാഫികയുമായി അടുപ്പത്തിലായി. ഭര്‍ത്താവുമായി പിരിഞ്ഞുനിന്നിരുന്ന റാഫിക മൂന്നു മക്കളുമായി സഞ്ജീവിന്റെ സഞ്ജീവിനൊപ്പം താമസം തുടങ്ങി. ഇതിനിടെ റാഫികയുടെ മൂത്ത മകളുമായി അടുപ്പമുണ്ടാക്കാനും സഞ്ജീവ് ശ്രമിച്ചു. അതു മനസിലാക്കിയ റാഫിക സഞ്ജീവുമായി വഴക്കിട്ടു. പിന്നീട് റാഫികയെ അനുനയിപ്പിച്ച സഞ്ജീവ്  ബംഗാളിലെ ബന്ധുക്കള്‍ക്കടുത്തേക്ക് എന്നു പറഞ്ഞ് അവരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ട്രെയിനില്‍ വച്ച് റാഫികയെ കഴുത്തുഞെരിച്ചു കൊന്ന സഞ്ജീവ് മൃതദേഹം വഴിയില്‍ തള്ളി. 

തിരിച്ചെത്തിയ സഞ്ജീവ് റാഫിക ബംഗാളിലെ ബന്ധുക്കള്‍ക്കൊപ്പം ഉണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ മഖ്‌സൂദിന്റെ കുടുംബം നാട്ടില്‍ അന്വേഷണം നടത്തി. റാഫിക ബംഗാളില്‍ ഇല്ലെന്ന് മനസിലാക്കിയ അവര്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് സഞ്ജീവിനെ ഭീഷണിപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ സഞ്ജീവ് തീരുമാനിക്കുകയായിരുന്നു. 

ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി മയക്കിക്കിടത്തി ഓരോരുത്തരെയായി കിണറ്റില്‍ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. കൊലപാതകം നടപ്പാക്കാന്‍ തീരുമാനിച്ച് സഞ്ജീവ് മഖ്‌സുദിന്റെ വീട്ടില്‍ എത്തിയ ദിവസം അവിടെയുണ്ടായിരുന്ന മൂന്നു കുടിയേറ്റത്തൊഴിലാളികളെക്കൂടി വകവരുത്തുകയായിരുന്നു. അറുപതോളം ഉറക്കഗുളികകള്‍ ഇയാള്‍ ഭക്ഷണത്തില്‍ കലര്‍ത്തി. മൂന്നു മണിക്കൂര്‍ എടുത്താണ് ഒന്‍പതു പേരെ സഞ്ജീവ് കിണറ്റില്‍ എറിഞ്ഞത്. അതിനു ശേഷം സൈക്കിളില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com