രണ്ടാഴ്ചയ്ക്കിടെ 70,000 കോവിഡ് കേസുകള്‍ ; രാജ്യത്ത് രോഗവ്യാപനം അതിവേഗത്തില്‍ ; ആശങ്ക

മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു
രണ്ടാഴ്ചയ്ക്കിടെ 70,000 കോവിഡ് കേസുകള്‍ ; രാജ്യത്ത് രോഗവ്യാപനം അതിവേഗത്തില്‍ ; ആശങ്ക

 
ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുന്നു. 15 ദിവസത്തിനിടെ 70,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

100 ദിവസം കൊണ്ടാണ് രാജ്യത്ത് 68,000 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. എന്നാല്‍ കഴിഞ്ഞ 15 ദിവസം കൊണ്ട് കൂടിയത് 70,000 കോവിഡ് കേസുകളാണ്. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 12 ദിവസം കൊണ്ട് രോഗനിരക്ക് ഇരട്ടിയാകുന്നു.

ഡല്‍ഹിയില്‍ 14 ദിവസം കൊണ്ടും ബീഹാറില്‍ ഏഴു ദിവസം കൊണ്ടും രോഗം ഇരട്ടിയാകുന്നു. ബീഹാറില്‍ രോഗവ്യാപനതോത് 10.67 ശതമാനമാണ്. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതേസമയം യുപിയിലും ഗുജറാത്തിലും 18 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ഇരട്ടിയാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കോവിഡ് വ്യാപിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഞായറാഴച ഇറാനെ മറികടന്ന് ഇന്ത്യ പത്താംസ്ഥാനത്തെത്തിയിരുന്നു. കോവിഡ് കേസുകള്‍ ഈ രീതിയില്‍ വര്‍ധിച്ചാല്‍ രണ്ടു ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം മറികടക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കൊറോണയുടെ ഉത്ഭവ കേന്ദ്രമായ ചൈനയില്‍ ശനിയാഴ്ച ഒറ്റകേസും റിപ്പോര്‍ട്ട് ചെയ്തില്ല. അതേസമയം ഇന്ത്യയിലും തെക്കേ അമേരിക്കയിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 15 ദിവസത്തിനിടെ മരണനിരക്കും ഇന്ത്യയില്‍ കൂടി. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇത് എട്ട് ശതമാനമാണ് ഉയര്‍ന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com