ലോകം മുഴുവൻ അഭിനന്ദിച്ചാലും കോൺ​ഗ്രസ് അത് ചെയ്യില്ല; തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കും; രാഹുലിനെതിരെ കേന്ദ്ര മന്ത്രി

ന്യൂഡൽഹി: കോവിഡ് 19നെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ പരാജയമാണെന്ന്‌ അഭിപ്രായപ്പെട്ട രാഹുൽ ഗാന്ധി എംപിക്കെതിരേ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ. ലോകം മുഴുവൻ തങ്ങളെ അഭിനന്ദിച്ചാലും കോൺഗ്രസ് അത് ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോടൊപ്പം നിൽക്കേണ്ട സമയത്ത് സർക്കാരിനെതിരേ തെറ്റായ പ്രചാരണം നടത്തുകയാണ് കോൺ​ഗ്രസ് ചെയ്യുന്നതെന്നും പ്രകാശ് ജാവഡേക്കർ ആരോപിച്ചു.

രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് പ്രതിഷേധിക്കുകയും കരയുകയുമാണ് ചെയ്തത്. ഇപ്പോൾ നമ്മൾ ആശ്വാസം കൊള്ളുമ്പോൾ വീണ്ടും കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ജർമനി, ബ്രസീൽ, സ്‌പെയിൻ, ഇറ്റലി, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിൽ വൈറസ് വ്യാപനം എത്രമാത്രം ബാധിച്ചു എന്നത് നമ്മൾ കണ്ടതാണ്. ഈ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലുണ്ടായ നാശനഷ്ടങ്ങൾ വളരെ ചെറുതാണെന്ന് മന്ത്രി പറഞ്ഞു.

നാലു ഘട്ടങ്ങളിലായി നടപ്പിലാക്കിയ ലോക്ക്ഡൗണിലും പ്രതീക്ഷിച്ച ഫലം നൽകിയില്ലെന്നും ലോക്ക്ഡൗൺ പൂർണ പരാജയമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. തുടർന്നാണ് രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരേ രൂക്ഷമായ പ്രതികരണവുമായി മന്ത്രി എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com