ഒരു മാസം പ്രായമുളള കുഞ്ഞിന് കോവിഡ് ഭേദമായി; അമ്മയുടെ കരങ്ങളില്‍ ഇരുന്ന് പുതുജീവിതത്തിലേക്ക് ( വീഡിയോ)

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ, മുംബൈയില്‍ നിന്ന് ആശ്വാസവാര്‍ത്ത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ, മുംബൈയില്‍ നിന്ന് ആശ്വാസവാര്‍ത്ത. ഒരു മാസം പ്രായമുളള കുഞ്ഞ് കോവിഡ് മുക്തമായി ആശുപത്രി വിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.

മുംബൈയിലെ സിംയോണ്‍ ആശുപത്രിയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍ ഒരു മാസം പ്രായമുളള കുഞ്ഞ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞത്. കുഞ്ഞിന്റെ സ്രവ പരിശോധനാഫലം നെഗറ്റീവായതോടെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. കുഞ്ഞിനെ എടുത്തുകൊണ്ട് പുറത്തേയ്ക്ക് വരുന്ന അമ്മയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചുറ്റും കൂടിനിന്ന് നഴ്‌സുമാരും ഡോക്ടര്‍മാരും കൈകൊട്ടി ഇവര്‍ക്ക് ആശംസ നേരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇന്ന് മഹാരാഷ്ട്രയില്‍ 2091 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 54758 ആയി. 1792 പേര്‍ക്കാണ്് ഇതുവരെ രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com