'ലോകം ഒരു കുടുംബം'; രാജ്യത്തിനും മോദിക്കും സംഗീത സമര്‍പ്പണവുമായി എല്‍ സുബ്രഹ്മണ്യം (വീഡിയോ)

'ലോകം ഒരു കുടുംബം'; രാജ്യത്തിനും മോദിക്കും സംഗീത സമര്‍പ്പണവുമായി എല്‍ സുബ്രഹ്മണ്യം
'ലോകം ഒരു കുടുംബം'; രാജ്യത്തിനും മോദിക്കും സംഗീത സമര്‍പ്പണവുമായി എല്‍ സുബ്രഹ്മണ്യം (വീഡിയോ)

ന്യൂഡല്‍ഹി: രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഗീത സമര്‍പ്പണവുമായി ലോക പ്രശസ്ത വയലിന്‍ വാദകനും സംഗീത സംവിധായകനുമായ എന്‍ സുബ്രഹ്മണ്യവും സംഘവും. 'ഭാരത് സിംഫണി- വസുധൈവ കുടുംബകം' എന്ന പേരില്‍ നിര്‍മിച്ച സിംഫണിയാണ് എല്‍ സുബ്രഹ്മണ്യം രാജ്യത്തിനും പ്രധാനമന്ത്രിക്കുമായി സമര്‍പ്പിച്ചത്. 

ലണ്ടന്‍ സിംഫണി ഓര്‍ക്കസ്ട്രയും ഒപ്പം പ്രസിദ്ധ ഗായകരായ പണ്ഡിറ്റ് ജസ്‌രാജ്, ബീഗം പര്‍വീണ്‍ സുല്‍ത്താന, കെജെ യേശുദാസ്, എസ്പി ബാലസുബ്രഹ്മണ്യം, കവിത എന്നിവരും എല്‍ സുബ്രഹ്മണ്യത്തിനൊപ്പം സിംഫണിയില്‍ അണിചേരുന്നുണ്ട്. ഒപ്പം പ്രസിദ്ധ കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജുമുണ്ട്. 

സിംഫണി രാജ്യത്തിനും പ്രധാനമന്ത്രിക്കുമായി സമര്‍പ്പിക്കുന്നുവെന്ന് എല്‍ സുബ്രഹ്മണ്യം തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഇതിന് മോദി മറുപടിയും നല്‍കിയിട്ടുണ്ട്.

'ഉജ്ജ്വലമായ അവതരണമാണിത്. വസുധൈവ കുടുംബകം (ലോകം ഒരു കുടുംബം) എന്ന സന്ദേശം വളരെ മികച്ച രീതിയില്‍ അറിയിക്കാന്‍ സിംഫണിക്ക് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായവര്‍ വലിയ ശ്രമമാണ് നടത്തിയത്'- മോദി അഭിനന്ദന കുറിപ്പില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com