ശ്രമിക് ട്രെയിനില്‍ രണ്ട് കുടിയേറ്റ തൊഴിലാളികൾ മരിച്ച നിലയിൽ; യാത്രചെയ്തത് 1500പേർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th May 2020 08:22 PM  |  

Last Updated: 27th May 2020 08:22 PM  |   A+A-   |  

shramik

 

ലക്നൗ: മുംബൈയില്‍നിന്ന് ഉത്തര്‍പ്രദേശിലെത്തിയ ശ്രമിക് ട്രെയിനില്‍ രണ്ട് കുടിയേറ്റ തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് തീവണ്ടിയില്‍ മൃതദേഹങ്ങള്‍ കണ്ടത്. തൊഴിലാളികളില്‍ ഒരാള്‍ അസുഖബാധിതനായിരുന്നെന്ന് കുടുംബാഗംങ്ങള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. മറ്റെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

1500 തൊഴിലാളികളുമായി മുംബൈ ലോകമാന്യതിലകില്‍ നിന്ന് പുറപ്പെട്ട തീവണ്ടി രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഉത്തര്‍പ്രദേശിലെ മണ്ട്വാദി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ 8.20ഓടെ മണ്ട്വാദി സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് യാത്രക്കാരെല്ലാം ഇറങ്ങിക്കഴിഞ്ഞ ശേഷം രണ്ടു പേരെ തീവണ്ടിയില്‍തന്നെ കണ്ടെത്തുകയായിരുന്നു. തീവണ്ടിയുടെ രണ്ട് വ്യത്യസ്ത കമ്പാര്‍ട്ട്‌മെന്റുകളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.