സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് രോഗികളെ സൗജന്യമായി ചികിത്സിച്ച് കൂടേ?; ചോദ്യവുമായി സുപ്രീംകോടതി

സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് രോഗികളെ സൗജന്യമായി ചികിത്സിച്ചു കൂടേ എന്ന ചോദ്യവുമായി സുപ്രീംകോടതി.
സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് രോഗികളെ സൗജന്യമായി ചികിത്സിച്ച് കൂടേ?; ചോദ്യവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി:  സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഡ് രോഗികളെ സൗജന്യമായി ചികിത്സിച്ചു കൂടേ എന്ന ചോദ്യവുമായി സുപ്രീംകോടതി. സര്‍ക്കാരില്‍ നിന്ന് സൗജന്യമായി ഭൂമി ലഭിച്ച സ്വകാര്യ ആശുപത്രികളെ ലക്ഷ്യമിട്ടാണ് കോടതിയുടെ പരാമര്‍ശം. കോവിഡ് രോഗികളെ സൗജന്യമായി ചികിത്സിക്കുന്നതിന് ഇത്തരം ആശുപത്രികളെ ബാധ്യസ്ഥരാക്കുന്നതില്‍ എന്താണ് തടസമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ചോദിച്ചു.

കോവിഡ് ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ചാര്‍ജ്ജ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്‍ ജെയ്ന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. സൗജന്യമായോ, നാമമാത്രമായ നിരക്ക് മാത്രം ഈടാക്കിയോ നിരവധി സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനം എന്ന പേരില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോംബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

ജീവകാരുണ്യപ്രവര്‍ത്തനം എന്ന പേരില്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ച സ്വകാര്യ ആശുപത്രികളെ സംബന്ധിച്ച കണക്ക് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മഹാമാരി കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനുളള അവസരമായാണ് ചില സ്വകാര്യ ആശുപത്രികള്‍ കാണുന്നതെന്ന് സച്ചിന്‍ ജെയ്ന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. ചികിത്സയ്ക്കായി കോവിഡ് രോഗികളില്‍ നിന്ന് 10 ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെ ഈടാക്കുന്നതായും സച്ചിന്‍ ജെയ്ന്‍ വാദിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com