9 ദിവസം കൊണ്ട് അരലക്ഷം പേര്‍ക്ക് കോവിഡ്; രോഗമുക്തരാവുന്നത് 44 ശതമാനം പേര്‍

അവസാന ഒന്‍പത് ദിവസം രാജ്യത്ത് അരലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്‌ 
9 ദിവസം കൊണ്ട് അരലക്ഷം പേര്‍ക്ക് കോവിഡ്; രോഗമുക്തരാവുന്നത് 44 ശതമാനം പേര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ബുധനാഴ്ച മാത്രം 6,366 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം  1,54 141 ആയി. 109 ദിവസത്തിനിടെയാണ് രാജ്യത്ത് രോഗികളുടെ എണ്ണം ഒരുലക്ഷമായതെങ്കില്‍ വെറും 9 ദിവസം കൊണ്ടാണ് അരലക്ഷം പേര്‍്ക്ക് വൈറസ് ബാധിതരായത്. 

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥീരികരിച്ചത് മഹാരാഷ്ട്രയിലാണ്. 2190 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 56948 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.ഇന്നലെ 105 പേര്‍ക്ക് കൂടി കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായാണ് സര്‍ക്കാര്‍ കണക്കുകള്‍. ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായവരുടെ എണ്ണം 1897 ആയി. 

24 മണിക്കൂറിനിടെ 964പേര്‍ രോഗമുക്തി നേടിയത് സംസ്ഥാനത്തിന് നേരിയ ആശ്വാസമായി. ഇതുവരെ 17918 പേരാണ് കൊറോണ വൈറസ് ബാധയില്‍ നിന്ന് രോഗമുക്തി നേടിയത്. 37125 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമല്ല. 24 മണിക്കൂറിനിടെ 376പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 23 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 15205 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത്. മരണസംഖ്യ 938 ആയി ഉയര്‍ന്നു.

തമിഴ്‌നാട്ടില്‍ ഇന്നലെ 817 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഒറ്റദിവസത്തെ ഏറ്റവും വലിയ വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. നിലവില്‍ സംസ്ഥാനത്ത് 18545 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 133 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 9909 പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 15, 257 ആയി. ബുധനാഴ്ച 376 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com