അശ്രദ്ധമായ പെരുമാറ്റം തന്നെ കോവിഡ് ബാധിതനാക്കി; തുറന്ന് പറഞ്ഞ് മന്ത്രി

കോവിഡ് 19 വ്യാപനത്തിന്റെ ഘട്ടത്തില്‍ മറ്റുള്ളവര്‍ പറഞ്ഞ കാര്യം ഗൗരവത്തിലെടുത്തിരുന്നില്ല. അത് തന്നെ കെണിയില്‍ വീഴ്ത്തി
അശ്രദ്ധമായ പെരുമാറ്റം തന്നെ കോവിഡ് ബാധിതനാക്കി; തുറന്ന് പറഞ്ഞ് മന്ത്രി

മുംബൈ: തന്റെ അശ്രദ്ധമായ പെരുമാറ്റത്തെ തുടര്‍ന്നാണ് തന്നെ കോവിഡ് ബാധിതനാക്കിയതെന്ന് മഹാരാഷ്ട്രയിലെ എന്‍സിപി നേതാവും മന്ത്രിയുമായ ജിതേന്ദ്ര അവാദ്. ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് മന്ത്രി രോഗമുക്തനായത്. രണ്ട് ദിവസം കൂടി വെന്റിലേറ്ററിന്റെ പിന്തുണ വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.

എന്റെ പെരുമാറ്റത്തിലെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയത്. കോവിഡ് 19 വ്യാപനത്തിന്റെ ഘട്ടത്തില്‍ മറ്റുള്ളവര്‍ പറഞ്ഞ കാര്യം ഗൗരവത്തിലെടുത്തിരുന്നില്ല. അത് തന്നെ കെണിയില്‍ വീഴ്ത്തിയതായും മന്ത്രി പറഞ്ഞു. ഓണ്‍ലൈനിലൂടെ ഒരു സെമിനാറില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

സംസ്ഥാനത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യദിനങ്ങളില്‍ താനെ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി നേതൃത്വം നല്‍കിയിരുന്നു. തന്റെ തന്റെ ഇച്ഛാശക്തിയാണ് ദുഷ്‌കരമായ ഘട്ടത്തെ മറികടക്കാന്‍ സഹായിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ താന്‍ വേഗത്തില്‍ സുഖം പ്രാപിച്ചതായും മന്ത്രി പറഞ്ഞു. ഇടയ്ക്കിടെ രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് കുറഞ്ഞിതിനെ തുടര്‍ന്ന് സമയക്രമമനുസരിച്ച ഭക്ഷണക്രമീകരണം തുടര്‍ന്നതായും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ അശോക് ചവാനും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com