ജയലളിതയുടെ ആയിരം കോടിയുടെ സ്വത്ത് ദീപക്കിനും ദീപയ്ക്കും; വേദനിലയം സ്മാരകമാക്കാനാവില്ലെന്ന് കോടതി

ജയലളിത താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വേദനിലയം ഏറ്റെടുത്ത് സ്മാരകമാക്കുമെന്ന് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു
ജയലളിതയുടെ ആയിരം കോടിയുടെ സ്വത്ത് ദീപക്കിനും ദീപയ്ക്കും; വേദനിലയം സ്മാരകമാക്കാനാവില്ലെന്ന് കോടതി

ചെന്നൈ; തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശം സഹോദരന്റെ മക്കളായ ദീപക്കിനും ദീപയ്ക്കും. സ്വത്ത് തർക്കത്തിൽ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടർച്ചാവകാശികളെ പ്രഖ്യാപിച്ചത്. 

ജയലളിത താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വേദനിലയം ഏറ്റെടുത്ത് സ്മാരകമാക്കുമെന്ന് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അവകാശികളുടെ അനുമതിയില്ലാതെ സർക്കാരിന് വേദനിലയം ഏറ്റെടുക്കാനാവില്ലെന്നാണ് കോടതി പറയുന്നത്. എന്നാൽ 100 കോടി വിലവരുന്ന പ്രോപ്പർട്ടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിർദേശിച്ചു. 

സ്വകാര്യ കെട്ടിടങ്ങൾ വൻവില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികൾ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സേവന പ്രവർത്തനങ്ങൾക്കായി ജയലളിതയുടെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ ദീപക്കിനെയും ദീപയെയും അനുവദിച്ചിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com