ഒറ്റദിനം 7,466 പേര്‍; രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന; 175 മരണം

ഒറ്റദിവസത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിലാണ്
ഒറ്റദിനം 7,466 പേര്‍; രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന; 175 മരണം


ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 7,466 പേര്‍ക്ക്. ഒറ്റദിവസത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ 24 മണിക്കൂറിലാണ്. 175 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 165, 799 ആയി.

89,957 പേരാണ് ചികിത്സയിലുള്ളത്. 71105 പേര്‍ രോഗമുക്തരായി. 4706 ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. രോഗികളുടെ എണ്ണം അറുപതിനായിരത്തോട് അടുക്കുകയാണ്.  കടന്നു. മരണം 1982 ആയി. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 2598 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് തമിഴ്‌നാടാണ്. രോഗികളുടെ എണ്ണം 19,000ആയി. ഇന്നലെ മാത്രം 827 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 
 
ഗുജറാത്തിലും സ്ഥിതി വ്യത്യസ്തമല്ല. 24 മണിക്കൂറിനിടെ 367 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഈ സമയപരിധിയില്‍ 22 പേര്‍ക്ക് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായതായും ഗുജറാത്ത് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 15,572പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 960 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹരിയാനയില്‍ പുതുതായി 123 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 1504 ആയി ഉയര്‍ന്നു.

.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com