കോവിഡ് പരിശോധനയ്ക്കുള്ള സാംപിളുകള്‍ തട്ടിപ്പറിച്ച് കുരങ്ങന്‍മാര്‍ കടന്നുകളഞ്ഞു; ആശങ്ക (വീഡിയോ)

കോവിഡ് പരിശോധനയ്ക്കുള്ള സ്രവം തട്ടിപ്പറിച്ച് കുരങ്ങന്‍മാര്‍ കടന്നുകളഞ്ഞു; ആശങ്ക
കോവിഡ് പരിശോധനയ്ക്കുള്ള സാംപിളുകള്‍ തട്ടിപ്പറിച്ച് കുരങ്ങന്‍മാര്‍ കടന്നുകളഞ്ഞു; ആശങ്ക (വീഡിയോ)

മീററ്റ്: കോവിഡ് 19 സ്രവ സാംപിളുകള്‍ ഒരു കൂട്ടം കുരങ്ങന്‍മാര്‍ തട്ടിയെടുത്ത് കടന്നു കളഞ്ഞത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.

പരിശോധനയ്ക്കുള്ള സ്രവവുമായി പോകുകയായിരുന്ന ലാബ് ജീവനക്കാരനെ ആക്രമിച്ചാണ് കുരങ്ങന്‍മാര്‍ ഇത് തട്ടിയെടുത്തത്. മീററ്റ് മെഡിക്കല്‍ കോളജിന് സമീപത്ത് വച്ചാണ് കുരങ്ങന്‍മാര്‍ സാംപിളുകള്‍ തട്ടിയെടുത്ത് ഓടിയത്. മൂന്ന് പേരുടെ സ്രവമാണ് പരിശോധനയ്ക്കായി കൊണ്ടു വന്നത്.

സാംപിള്‍ കിറ്റുമായി മരത്തില്‍ ഇരുന്ന കുരങ്ങന്റെ കൈയില്‍ നിന്ന് ഒരു കിറ്റ് താഴെ വീഴുന്നത് വീഡിയോയില്‍ കാണാം. ഈ പ്രദേശത്ത് കുരങ്ങുകളുടെ ശല്യം ധാരളമുണ്ട്. സമീപത്തുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് ഈ സാംപിള്‍ കിറ്റുമായി കുരങ്ങന്‍മാര്‍ സഞ്ചരിക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.

മൂന്ന് പേരുടെയും സ്രവങ്ങള്‍ വീണ്ടുമെടുത്ത് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സാംപിളുകള്‍ കുരങ്ങന്‍മാര്‍ തട്ടിയെടുത്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മീററ്റ് ജില്ലാ മജിസ്‌ട്രേറ്റ് അനില്‍ ധിന്‍ഗ്ര വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com