പശ്ചിമ ബംഗാളില്‍ ജൂണ്‍ ഒന്നുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കും: മമത ബാനര്‍ജി 

ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
പശ്ചിമ ബംഗാളില്‍ ജൂണ്‍ ഒന്നുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കും: മമത ബാനര്‍ജി 

കൊല്‍ക്കത്ത: ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ നാലാംഘട്ടം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം അവശേഷിക്കേയാണ് മമതയുടെ പ്രതികരണം. 

നിയന്ത്രണങ്ങളോടെ മാത്രമേ വിശ്വാസികളെ ആരാധനാലയങ്ങളിലേക്ക് കടത്തിവിടുകയുള്ളൂ. പത്തുപേരില്‍ കൂടുതല്‍ പേരെ ഒരേ സമയം പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയില്ല എന്ന് മമത ബാനര്‍ജി പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.

അമ്പലങ്ങള്‍, പളളികള്‍, ഗുരുദ്വാരകള്‍ തുടങ്ങി എല്ലാ ആരാധനാലയങ്ങളും ജൂണ്‍ ഒന്നുമുതല്‍ തുറക്കാന്‍ അനുവദിക്കും. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ലെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തെ ആരാധനാലയങ്ങള്‍ മാര്‍ച്ച് 25 മുതല്‍ അടഞ്ഞുകിടക്കുകയാണ്. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നാളെ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com