ചെന്നൈയിൽ മാത്രം 616 കോവിഡ് കേസുകൾ; തമിഴ്‌നാട്ടിൽ ഇന്ന് 938പേർക്ക് രോ​ഗബാധ 

സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,184 ആയി
ചെന്നൈയിൽ മാത്രം 616 കോവിഡ് കേസുകൾ; തമിഴ്‌നാട്ടിൽ ഇന്ന് 938പേർക്ക് രോ​ഗബാധ 

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 938 പേർക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 21,184 ആയി. വൈറസ് ബാധയെത്തുടർന്ന് ആറ് പേർ സംസ്ഥാനത്ത് ഇന്ന് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 160 ആയി.  

ഇന്ന് ചെന്നൈയിൽ മാത്രം 616 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കന്യാകുമാരി, തേനി, തെങ്കാശി അതിർത്തി ജില്ലകളിലും രോ​ഗബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്.

സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 82 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ നിന്നെത്തിയ 46 പേർക്കും പശ്ചിമബംഗാളിൽ നിന്നെത്തിയ 12 പേർക്കും ഗുജറാത്തിൽ നിന്നെത്തിയ 6 പേർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com