രാത്രി യാത്രയ്ക്ക് നിരോധനം തുടരും; സമയക്രമത്തില്‍ മാറ്റം

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് രാത്രികാല യാത്ര നിരോധനം തുടരും
രാത്രി യാത്രയ്ക്ക് നിരോധനം തുടരും; സമയക്രമത്തില്‍ മാറ്റം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് രാത്രികാല യാത്ര നിരോധനം തുടരും. എന്നാല്‍ സമയത്തില്‍ മാറ്റമുണ്ട്. രാത്രി ഏഴു മുതല്‍ രാവിലെ ഏഴ് വരെ എന്നതായിരുന്നു മെയ് 31 വരെയുളള നാലാം ഘട്ട ലോക്ക്ഡൗണിലെ രാത്രികാല യാത്രാ നിരോധനം. ഇത് രാത്രി 9 മണി മുതല്‍ രാവിലെ അഞ്ച് വരെയാക്കി പുതുക്കി നിശ്ചയിച്ചു. ജൂണ്‍ ഒന്ന് മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. 

അതേസമയം കണ്ടെയിന്‍മെന്റ് സോണുകളില്‍ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ തുടരും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. ഈ മേഖലകളിലേക്കോ, മേഖലകളില്‍ നിന്ന് പുറത്തേയ്‌ക്കോ ഉളള യാത്രകള്‍ക്ക് നിരോധനം തുടരുമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com