ലോകത്തെ ആശ്ചര്യപ്പെടുത്താന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കാവും, പ്രചോദിപ്പിക്കാനും; വാര്‍ഷികത്തില്‍ മോദിയുടെ കത്ത് 

ലോകത്തെ ആശ്ചര്യപ്പെടുത്താന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കാവും, പ്രചോദിപ്പിക്കാനും; വാര്‍ഷികത്തില്‍ മോദിയുടെ കത്ത് 
ലോകത്തെ ആശ്ചര്യപ്പെടുത്താന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കാവും, പ്രചോദിപ്പിക്കാനും; വാര്‍ഷികത്തില്‍ മോദിയുടെ കത്ത് 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്.  ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ കൈവരിച്ച സുപ്രധാന നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കത്ത്. 

ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലോകത്തെ ആശ്ചര്യപ്പെടുത്താനും പ്രചോദിപ്പിക്കാനും കഴിയുമെന്ന് മോദി കത്തില്‍ പറയുന്നു. 'ലോകം പ്രതീക്ഷിച്ചിരുന്നത് കൊറോണവൈറസ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്നാണ്. എന്നാല്‍ ഇന്ത്യക്കാര്‍ പൂര്‍ണ ആത്മവിശ്വാസത്തിലൂടെയും ഊര്‍ജ്ജസ്വലതയിലൂടെയും ലോകം നമ്മെ നോക്കികാണുന്ന രീതിയെ മാറ്റിമറിച്ചു. ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നിലവിലെ പ്രതിസന്ധിയില്‍ ആര്‍ക്കും അസൗകര്യമോ അസ്വസ്ഥകളോ ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെടുന്നില്ല. തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങി നമ്മുടെ നാട്ടിലെ പലരും കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഏകീകൃതവും നിശ്ചയദാര്‍ഢ്യവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു' പ്രധാനമന്ത്രി കത്തില്‍ കുറിച്ചു.

'നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളും പ്രശ്‌നങ്ങളുമുണ്ട്. ഞാന്‍ രാവും പകലും ജോലിചെയ്യുന്നു. എന്നില്‍ കുറവുകള്‍ ഉണ്ടാകാം, പക്ഷേ നമ്മുടെ രാജ്യത്തിന് കുറവൊന്നുമില്ല. എന്റെ ദൃഢനിശ്ചയത്തിനുള്ള കരുത്തിന്റെ ഉറവിടം നിങ്ങളാണ്, നിങ്ങളുടെ പിന്തുണ, അനുഗ്രഹങ്ങള്‍, വാത്സല്യം എന്നിവയൊക്കെയാണ്.' -കത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com