ലോക്ക്ഡൗണ്‍ നീട്ടി; മധ്യപ്രദേശില്‍ ജൂണ്‍ 15 വരെ നിയന്ത്രണം 

 കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നീട്ടി.
ലോക്ക്ഡൗണ്‍ നീട്ടി; മധ്യപ്രദേശില്‍ ജൂണ്‍ 15 വരെ നിയന്ത്രണം 

ഭോപ്പാല്‍:  കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നീട്ടി. ജൂണ്‍ 15 വരെ നീട്ടിയതായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. 

സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ മധ്യപ്രദേശില്‍ 3042 പേരാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 334 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്തെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിനിടെ, ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാളത്തെ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യം. ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് സംസ്ഥാനങ്ങളില്‍ നിന്ന് ഉയരുന്നത്. ചിലര്‍ നീട്ടണമെന്ന്് ആവശ്യപ്പെടുമ്പോള്‍ മറ്റു ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ ഇനി വേണ്ട എന്ന നിലപാടും സ്വീകരിക്കുന്നുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കി ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. അതിനാല്‍ നാളെ നടക്കുന്ന പ്രതിവാര റേഡിയോ പരിപാടിയായ മന്‍കിബാത്തില്‍ മോദിയുടെ പ്രഖ്യാപനം ഏറെ നിര്‍ണായകമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com