ഇന്ത്യയിൽ കോവിഡ് രോ​ഗികളുടെ എണ്ണം കുതിക്കുന്നു; ജർമനിയെ മറികടന്ന് എട്ടാം സ്ഥാനത്ത് 

കേസുകളുടെ എണ്ണത്തിൽ ജർമനിയെ മറികടന്നു
ഇന്ത്യയിൽ കോവിഡ് രോ​ഗികളുടെ എണ്ണം കുതിക്കുന്നു; ജർമനിയെ മറികടന്ന് എട്ടാം സ്ഥാനത്ത് 

ന്യൂ​ഡ​ൽ​ഹി: കോവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്ത്. കേസുകളുടെ എണ്ണത്തിൽ ജർമനിയെ മറികടന്നു. അ​മേ​രി​ക്ക (18,19,797), ബ്ര​സീ​ൽ (5,01,985), റ​ഷ്യ (4,05,843), സ്പെ​യി​ൻ (2,86,308), ബ്രി​ട്ട​ൻ (2,74,762), ഇ​റ്റ​ലി (2,32,664), ഫ്രാ​ൻസ് (1,88,625) എ​ന്നീ രാജ്യങ്ങളാണ് കോ​വി​ഡ് രോ​ഗ​ബാധിതരുടെ എണ്ണത്തിൽ ഇ​ന്ത്യ​യ്ക്ക് മു​ന്നി​ലു​ള്ളത്.

ശ​നി​യാ​ഴ്ച​ത്തെ കണക്കുകൾ അനുസരിച്ച് ഇ​ന്ത്യ​യി​ൽ 1,86,371 രോ​ഗി​ക​ളാ​ണു​ള്ള​ത്. 5,269 പേർ രോ​ഗം ​ബാ​ധി​ച്ച്‌ മ​രി​ച്ചു​ക​ഴി​ഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം 8000ലധികം രോഗികൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. 

ജർമ്മനിയിൽ 1,83,370 ല​ക്ഷം രോ​ഗി​ക​ളാ​ണു​ള്ള​ത്. 8602 പേ​ർ ഇ​വി​ടെ മ​രി​ച്ചു. രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്കു തൊട്ടുമുന്നിൽ ഇപ്പോൾ ഫ്രാൻസാണ്. നി​ല​വി​ലെ രോ​ഗ​വ്യാ​പ​നം തു​ട​ർ​ന്നാൽ ദി​വ​സ​ങ്ങ​ൾക്കു​ള്ളി​ൽ ഇ​ന്ത്യ ഫ്രാ​ൻസി​നെ പി​ന്നി​ലാ​ക്കി ഏ​ഴാം സ്ഥാ​ന​ത്തേ​ക്കു ക​യ​റു​മെ​ന്നാണ് ക​ണ​ക്കു​കൾ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com